പരിപാലനം പാലക്കാട്, സർവീസ് തമിഴ്നാട്ടിൽ; കേരളത്തോട് റെയിൽവേയുടെ ക്രൂരമായ അവഗണന

പാലക്കാട്: മോദി സർക്കാരിന്റെ കേരളത്തോടുള്ള പ്രതികാര നിലപാടും അവഗണനയും റെയിൽവേ മേഖലയിലും ശക്തമായി തുടരുന്നു. പാലക്കാട് ഡിവിഷന്റെ പരിപാലന ചുമതലയിലുള്ള മെമു ട്രെയിനുകൾ കേരളത്തിലെ യാത്രക്കാർക്ക് പ്രയോജനപ്പെടുത്താതെ തമിഴ്‌നാട്ടിൽ മാത്രം ഓടിച്ച് റെയിൽവേ കേരളത്തെ കബളിപ്പിക്കുന്നു.
പാലക്കാട് ഡിവിഷനിലെ ഷെഡുകളിൽ കൃത്യമായി റീ-പെയറിംഗും അറ്റകുറ്റപ്പണികളും നടത്തുന്നത് പാലക്കാട്ടെ തൊഴിലാളികളും ജീവനക്കാരുമാണ്. എന്നാൽ ഇതിന്റെ യാത്രാ ആനുകൂല്യം മുഴുവൻ അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിലെ റൂട്ടുകൾക്കാണ് റെയിൽവേ നൽകുന്നത്.
കേരളത്തിലെ റെയിൽവേ വികസന പദ്ധതികൾ ഓരോന്നായി വെട്ടിക്കുറയ്ക്കുകയും, അർഹതപ്പെട്ട പുതിയ ട്രെയിനുകൾ അനുവദിക്കാതിരിക്കുകയും ചെയ്യുന്ന കേന്ദ്ര സർക്കാർ നിലപാടിന്റെ തുടർച്ചയാണിത്. പ്രതിദിന യാത്രക്കാരും സാധാരണക്കാരുമായ പതിനായിരക്കണക്കിന് ആളുകളാണ് കൃത്യസമയത്ത് ട്രെയിൻ സർവീസുകളില്ലാതെ വലയുന്നത്.
ഡിവിഷന് കീഴിലുള്ള വിഭവങ്ങൾ ഉപയോഗപ്പെടുത്തി നിർമ്മിക്കുന്നതും പരിപാലിക്കുന്നതുമായ സർവീസുകൾ പോലും കേരളത്തിന് നൽകാതെ തഴയുന്ന റെയിൽവേയുടെ ഈ ജനദ്രോഹ നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയർന്നുവരുന്നത്.








0 comments