Deshabhimani

ഖ്വഷ്ം ദ്വീപിന് നേരെ വീണ്ടും യു എസ് ആക്രമണം, ലക്ഷ്യമാക്കിയത് ഇറാന്റെ എയ‍ർ ഡിഫൻസ് സംവിധാനങ്ങളെ

attack

ഇറാനിലെ ഓയിൽ ശേഖരത്തിന് നേരെ നടന്ന ആക്രമണം- ഫയൽ ചിത്രം

വെബ് ഡെസ്ക്

Published on Nov 07, 2026, 11:56 AM | 2 min read

ടെഹ്റാൻ: യു എസ് ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണൾഡ്

ട്രംപ് സഖ്യത്തിനേറ്റ തിരിച്ചടികൾക്കും സമാധാന ചര്‍ച്ചകൾക്കും ഇടയിലും ഇറാനെതിരായ ആക്രമണം തുടര്‍ന്ന് അമേരിക്ക. ഇറാനിലെ ഖ്വഷ്ം ദ്വീപിലെ വ്യോമ പ്രതിരോധ സംവിധാനത്തിന് നേരെയാണ് രാത്രിയിലെ ആക്രമണം. ദ്വീപിലെ സൂസ ഏരിയയിൽ രണ്ടിടങ്ങളിൽ സ്ഫോടന ശബ്ദം കേട്ടതായി ഇറാന്റെ ഔദ്യോഗിക മാധ്യമമായ ഇർന റിപ്പോര്‍ട് ചെയ്തു.


വെസ്റ്റ് പാം ബീച്ചിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ആക്രമണ വിവരം ട്രംപ് സ്ഥിരീകരിച്ചു. "ചെറിയൊരെണ്ണം" എന്നാണ് വിശേഷിപ്പിച്ചത്. ഇറാൻ അടുത്തിടെ നിര്‍മ്മിച്ച പ്രതിരോധ സംവിധാനം 15 മിനിറ്റുകൾക്കുള്ളിൽ നശിപ്പിച്ചതായി അവകാശപ്പെട്ടു. തിങ്കളാഴ്ചയും സമാനമായ ആക്രമണം നടത്തിയിരുന്നു. ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനം നേരത്തെ തകര്‍ത്തതായും വീണ്ടും നിര്‍മാണത്തിലിരിക്കുന്ന സംവിധാനങ്ങളെയാണ് ഉന്നം വെച്ചതെന്നും അവകാശപ്പെട്ടു. ഇതിനിടെ ദ്വീപിന് മുകളിൽ യു എസ് ‍ഡ്രോൺ വെടിവെച്ചിട്ടതായി ഇറാൻ അറിയിച്ചു.

Hormuz

സമാധാന നീക്കങ്ങളും

മധ്യസ്ഥതാ ഉടമ്പടികളും

അതേസമയം, ഖത്തറിന്റെ മധ്യസ്ഥതയിൽ സമർപ്പിച്ച പുതിയ ആണവ നിയന്ത്രണ നിർദ്ദേശങ്ങൾ ഇറാൻ നിലവിൽ പരിശോധിച്ചു വരികയാണ്.

ഇറാനിയൻ തുറമുഖങ്ങൾക്കുമേലുള്ള യു.എസ് ഉപരോധം അവസാനിക്കുക, സാമ്പത്തിക ഉപരോധങ്ങൾ പിൻവലിക്കുകയും മരവിപ്പിച്ച കോടികണക്കിന് ഡോളറിന്റെ സ്വത്തുക്കൾ വിട്ടുകൊടുക്കുകയും ചെയ്യുക, യുദ്ധത്തിൽ സംഭവിച്ച നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകുക, ലെബനൻ ഉൾപ്പെടെയുള്ള മേഖലയിലെ മുഴുവൻ പോരാട്ടങ്ങളും നിർത്തിവെക്കുക എന്നിങ്ങനെയുള്ള ആവശ്യങ്ങളാണ് ഇറാൻ മുന്നോട്ട് വെച്ചിട്ടുള്ളത്.


ആദ്യം വിശ്വസ്തതാ നടപടികളെന്ന് ഖത്തർ


ആണവ ചര്‍ച്ചകളിലേക്ക് കടക്കുന്നതിന് മുന്നോടിയായി രണ്ടു ദിവസത്തെ വിശ്വസ്തതാ നടപടികൾ ഖത്തര്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. ആണവ നിരായുധീകരണം എന്ന ലക്ഷ്യമാണ് തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷം ട്രംപ് ഏറ്റവും അധികം ആവര്‍ത്തിച്ച വാക്കുകൾ. ഇതിന് പിന്നാലെയാണ് വിശ്വസ്തതാ നടപടികൾ പ്രഖ്യാപിച്ചത്.


യു എസ് ഉപരോധം പിൻവലിക്കുകയും മരവിപ്പിച്ച ഫണ്ട് വിട്ടുകൊടുക്കുകയും ചെയ്യുക. പകരമായി ഇറാന്റെ ബോംബിടപ്പെട്ട ആണവ കേന്ദ്രങ്ങളിൽ പരിശോധന നടത്താൻ അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിക്ക് ഇറാൻ അനുമതി നൽകുക, പകരമായി രണ്ടാം ദിവസത്തിൽ തന്നെ ഹോർമുസ് കടലിടുക്ക് താത്കാലികമായി തുറന്നുകൊടുക്കാൻ ഇറാൻ തയ്യാറാകുക, ഇതിന് ശേഷം ഇറാന്റെ യൂറേനിയം ശേഖരത്തെക്കുറിച്ചും മറ്റ് ആണവ വിഷയങ്ങളെക്കുറിച്ചും ഇരുരാജ്യങ്ങളും തമ്മിൽ വിശദമായ ചർച്ചകൾ ആരംഭിക്കുക എന്നിങ്ങനെയാണ് ഉപാധികൾ നിര്‍ദ്ദേശിച്ചിട്ടുള്ളത്.


$20 മില്യൺ പാരിതോഷികം


നയതന്ത്ര ചർച്ചകൾ പുരോഗമിക്കുമ്പോഴും ഇറാന്റെ ആണവ പരിപാടികൾ, ഗവേഷകർ, ഉപകരണങ്ങൾ, വികസന കേന്ദ്രങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക് 20 മില്യൺ ഡോളർ (ഏകദേശം 165 കോടിയലധികം രൂപ) പ്രഖ്യാപിച്ച് അമേരിക്ക രംഗത്ത് എത്തിയിട്ടുണ്ട്.

പാരിതോഷികത്തിന് പുറമെ പുനരധിവാസവും നൽകുമെന്ന് യു.എസ് സെൻട്രൽ കമാൻഡ് പ്രഖ്യാപിച്ചു.



Related News



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home