രണ്ടാം ഏകദിനം; ന്യൂസിലൻഡിനെ 134 റൺസിലൊതുക്കി ഇന്ത്യ, ഗുർനൂർ ബ്രാറിന് നാല് വിക്കറ്റ്

ടീം ഇന്ത്യ| Photo: Getty images
വെല്ലിങ്ടൺ : രണ്ടാം ഏകദിനത്തിൽ ന്യൂസിലൻഡിനെ കുറഞ്ഞ സ്കോറിൽ ഒതുക്കി ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡ് 41 ഓവറിൽ 134 റൺസിന് എല്ലാവരും പുറത്തായി. ഗുർനൂർ ബ്രാർ നാല് വിക്കറ്റ് വീഴ്ത്തി. അൻഷുൽ കാംബോജ്, ഔഖിബ് നബി, അക്സർ പട്ടേൽ എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.
104 പന്തിൽ അഞ്ച് ഫോറും രണ്ട് സിക്‌സും ഉൾപ്പെടെ 55 റൺസെടുത്ത ഡാരിൽ മിച്ചലാണ് ന്യൂസിലൻഡ് നിരയിലെ ടോപ് സ്കോറർ. മിച്ചൽ സാന്റ്നർ 38 പന്തിൽ 31 റൺസെടുത്തു. ഹെൻറി നിക്കോൾസ് 11 റൺസും ടോം ലാഥം ഏഴ് റൺസും നേടി.
വിൽ യങ് ആറും ടിം സീഫെർട്ടും റൺസെടുക്കാതെയും പുറത്തായി. ഗ്ലെൻ ഫിലിപ്‌സ് (0), നഥാൻ സ്മിത്ത് (3), കൈൽ ജാമിസൺ (7), ബ്ലെയർ ടിക്നർ (2) എന്നിവർക്കും തിളങ്ങാനായില്ല. ജേക്കബ് ഡഫി ഒരു റണ്ണുമായി പുറത്താകാതെ നിന്നു.
ഇന്ത്യൻ ബൗളർമാരിൽ ഗുർണൂർ ബ്രാർ 10 ഓവറിൽ രണ്ട് മെയ്ഡനടക്കം 30 റൺസ് വഴങ്ങിയാണ് നാല് വിക്കറ്റ് നേടിയത്. അൻഷുൽ കാംബോജ് എട്ട് ഓവറിൽ 25 റൺസ് വഴങ്ങി രണ്ട് വിക്കറ്റെടുത്തു. ഔഖിബ് നബി ഏഴ് ഓവറിൽ 31 റൺസ് വഴങ്ങിയും അക്സർ പട്ടേൽ ഒമ്പത് ഓവറിൽ 28 റൺസ് വഴങ്ങിയും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി.








0 comments