എയർ പോഡ്സ് ഏപ്രിൽ മുതൽ ഇന്ത്യയിൽ നിർമിക്കും

airpods
വെബ് ഡെസ്ക്

Published on Mar 17, 2025, 05:01 PM | 1 min read

ന്യൂഡൽഹി : ഫോക്‌സ്‌കോണിന്റെ ഹൈദരാബാദ് പ്ലാന്റിൽ ഏപ്രിൽ മുതൽ ആപ്പിൾ എയർപോഡുകളുടെ ഉത്പാദനം ആരംഭിക്കും. ഏപ്രിൽ മുതൽ ഹൈദരാബാദിലെ ഫോക്‌സ്‌കോൺ പ്ലാന്റിൽ നിന്ന് കയറ്റുമതിക്കായുള്ള എയർപോഡുകളുടെ ഉത്പാദനം ആരംഭിക്കാനാണ് ആപ്പിളിന്റെ തീരുമാനമെന്നാണ് റിപ്പോർട്ടുകൾ. 2023 ഓഗസ്റ്റിൽ ഫാക്ടറി സ്ഥാപിക്കുന്നതിനായി ഫോക്‌സ്‌കോൺ 400 മില്യൺ യുഎസ് ഡോളർ, ഏകദേശം 3,500 കോടി രൂപ അനുവദിച്ചിരുന്നു.



കനാലിസിന്റെ കണക്കനുസരിച്ച് 2024 ൽ കമ്പനിക്ക് 23.1 ശതമാനം വിപണി വിഹിതമുണ്ടായിരുന്നു. ഗവേഷണ സ്ഥാപനം കണക്കാക്കുന്ന ഏറ്റവും അടുത്ത എതിരാളിയായ സാംസങ്ങിനേക്കാൾ ഏകദേശം മൂന്നിരട്ടി കൂടുതലാണത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പരസ്പര താരിഫുകൾ പ്രഖ്യാപിച്ചതിനെത്തുടർന്ന് അടുത്ത നാല് വർഷത്തിനുള്ളിൽ യുഎസിൽ 500 ബില്യൺ യുഎസ് ഡോളറിന്റെ നിക്ഷേപം കമ്പനി പ്രഖ്യാപിച്ചതിന് ശേഷം, ആപ്പിൾ രാജ്യത്ത് ഉത്പാദനം കുറച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് ഇന്ത്യയിലെ എയർപോഡുകളുടെ ഉത്പാദനം പ്രാധാന്യം നേടുന്നത്.


ഇന്ത്യ സെല്ലുലാർ ആൻഡ് ഇലക്ട്രോണിക്സ് അസോസിയേഷന്റെ ഡാറ്റയനുസരിച്ച് ഇന്ത്യയിൽ ഹിയറബിളുകൾക്കും വെയറബിളുകൾക്കും 20 ശതമാനം ഇറക്കുമതി തീരുവ ചുമത്തുന്നുണ്ട്. അതേസമയം യുഎസിൽ അത് ഇല്ല. യുഎസിൽ നിന്നുള്ള ഇറക്കുമതിയിൽ സ്മാർട്ട്‌ഫോണുകൾ, ഹിയറബിളുകൾ, വെയറബിളുകൾ എന്നിവയുടെ ഇറക്കുമതി തീരുവ ഒഴിവാക്കിയാൽ ഇന്ത്യയ്ക്ക് നേട്ടമുണ്ടാകുമെന്ന് ഐസിഇഎ നിർദ്ദേശിച്ചു. ഏപ്രിൽ 2 മുതൽ ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ പരസ്പര താരിഫ് ചുമത്താൻ ട്രംപ് ഭരണകൂടം നിർദ്ദേശിച്ചിട്ടുണ്ട്. ആപ്പിളിനും ഫോക്‌സ്‌കോണിനും അയച്ച ഇമെയിൽ അന്വേഷണത്തിന് മറുപടി ലഭിച്ചില്ല.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home