ഐഫോൺ 16 സീരീസിലെ ഏറ്റവും വില കുറഞ്ഞ ഫോൺ; ഐഫോൺ 16ഇ വിപണിയിൽ

ഡൽഹി : ഐഫോണ്‍ 16ഇ സ്മാര്‍ട്ട് ഫോണ്‍ അവതരിപ്പിച്ച് ആപ്പിള്‍. പുതിയ ഐഫോണ്‍ എസ്ഇ 4 അവതരിപ്പിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകൾ. എന്നാല്‍ ഐഫോണ്‍ 16ഇ എന്ന പേരില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ഐഫോണ്‍ 16 സീരീസിലേക്കാണ് പുതിയ ഫോണ്‍ എത്തിയത്.
6.1 ഇഞ്ച് ഒഎല്‍ഇഡി ഡിസ്‌പ്ലേയും എ18 ചിപ്പ്‌സെറ്റുമായാണ് ഫോണ്‍ ഒരുക്കിയിരിക്കുന്നത്. ഐഫോണ്‍ 15 പ്രോയിലും ഐഫോണ്‍ 16 സീരീസിലും ലഭ്യമായ ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകളും ഐഫോണ്‍ 16ഇയില്‍ ഉണ്ടാവും. 48 മെഗാപിക്‌സല്‍ സിംഗിള്‍ റിയര്‍ ക്യാമറയാണ് ഫോണിന്. ആക്ഷന്‍ ബട്ടനും ഫോണിനുണ്ട്. ഐഫോണ്‍ 16 സീരീസിലെ ഏറ്റവും വില കുറഞ്ഞ ഫോണ്‍ ആയിരിക്കും ഐഫോണ്‍ 16ഇ. 128 ജിബിയുടെ ബേസ് മോഡലിന് 59900 രൂപയാണ് വില.256 ജിബിയുടെ പതിപ്പിന് 69900 രൂപയും 512 ജിബി പതിപ്പിന് 89900 രൂപയും ആണ് വില.
ഫെബ്രുവരി 21 മുതല്‍ ഫോൺ ഓര്‍ഡര്‍ ചെയ്യാം. ഫെബ്രുവരി 28 മുതല്‍ ഐഫോണ്‍ 16ഇ വില്‍പന ആരംഭിക്കും.









0 comments