Deshabhimani

ഓർക്കുട്ട് തിരികെ വരുമോ? പ്ലാറ്റ്ഫോം പുനരുജ്ജീവിപ്പിക്കാന്‍ ശ്രമങ്ങള്‍ തുടരുന്നതായി സ്ഥാപകന്‍

orkut
വെബ് ഡെസ്ക്

Published on Oct 10, 2026, 03:45 PM | 1 min read

ന്യൂഡൽഹി : 2000 ത്തിന്റെ തുടക്കത്തിൽ ജനപ്രിയമായിരുന്ന സാമൂഹ്യമാധ്യമമായിരുന്ന ഓർക്കുട്ട് തിരികെയെത്തുമെന്ന് സൂചന. സ്ഥാപകൻ ഓർക്കുട്ട് ബുയോകോക്ക്റ്റന്റെ എക്സ് പോസ്റ്റാണ് പ്ലാറ്റ്ഫോം തിരികെയെത്തുമെന്നതിന്റെ സൂചന നൽകിയിരിക്കുന്നത്. പ്ലാറ്റ്ഫോം പുനരുജ്ജീവിപ്പിക്കാനുള്ള തന്റെ പദ്ധതിക്ക് ഇന്റർനെറ്റ് ഉപയോക്താക്കൾ പിന്തുണ നൽകണമെന്ന് സ്ഥാപകൻ ബുയോകോക്ക്റ്റൻ എക്സിലൂടെ അഭ്യർഥിച്ചു.


സൗഹൃദങ്ങൾ സ്ഥാപിക്കാനും തങ്ങൾക്ക് സ്വന്തമായൊരിടമുണ്ടെന്ന തോന്നൽ സൃഷ്ടിക്കാൻ ഇന്റർനെറ്റിനാകണം. ഇതിനായി ഔദ്യോഗിക വെബ്സൈറ്റായ orkut.com ൽ പേര് രജിസ്റ്റർ ചെയ്യാനും പിന്തുണ അറിയിക്കുന്ന കാർഡുകൾ സുഹൃത്തുക്കളുമായി പങ്കുവെക്കാനും അദ്ദേഹം ഉപയോക്താക്കളോട് അഭ്യർഥിച്ചു.


ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകളുമായി ബന്ധപ്പെടുന്നത് ആവേശകരമായിരുന്ന ഇന്റർനെറ്റിന്റെ ആദ്യകാലങ്ങളെക്കുറിച്ച് ഓർക്കുട്ട് ബുയോകോക്ക്റ്റൻ പറഞ്ഞു.


ഗൂ​ഗിൾ എഞ്ചിനീയറായിരുന്ന ബുയോകോക്ക്റ്റൻ രൂപകൽപ്പന ചെയ്ത സോഷ്യൽമീഡിയ പ്ലാറ്റ്ഫോമാണ് ഓർക്കുട്ട്. 2004 ജനുവരിയിൽ പ്രവർത്തനം ആരംഭിച്ച ഈ പ്ലാറ്റ്‌ഫോം ഇന്ത്യയിലും ബ്രസീലിലുമുൾപ്പെടെ നിരവധി രാജ്യങ്ങളിൽ വൻ ജനപ്രീതി നേടി. എന്നാൽ, ഫേസ്ബുക്ക്, ഇൻസ്റ്റ​ഗ്രാം തുടങ്ങിയ മറ്റ് സാമൂഹ്യമാധ്യമങ്ങൾക്ക് ജനപ്രീതി ലഭിച്ചതോടെ 2014 സെപ്തംബറിൽ ​ഗൂ​ഗിൾ ഓർക്കുട്ട് പൂട്ടി.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home