അത്ഭുത രക്ഷപ്പെടല്‍; സ്കൂട്ടറിലിടിച്ച ട്രക്കിന്റെ ബമ്പറിൽ തൂങ്ങിക്കിടന്ന് യുവതി, വീഡിയോ വൈറല്‍

മുംബൈ : മഹാരാഷ്ട്രയിലെ അഹല്യ നഗറിൽ പാഞ്ഞുവന്ന ട്രക്കറുമായി സ്കൂട്ടർ കൂട്ടിയിച്ചു. സ്കൂട്ടറിലെത്തിയ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ട്രക്ക് സ്കൂട്ടറിലിടിച്ചയുടൻ യുവതി ട്രക്കിന്റെ ബമ്പറിൽ ചുറ്റിപ്പിടിച്ച് തൂങ്ങിക്കിടന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.
മണൽ കയറ്റി വന്ന ട്രക്ക് ഹോൺ അടിക്കുകയോ വേഗത കുറയ്ക്കുകയോ ചെയ്യാതെ വലത്തോട്ട് തിരിയുകയും വലതുവശത്തു കൂടെ വരികയായിരുന്ന സ്കൂട്ടറിലേക്ക് ഇടിച്ചു കയറുകയുമായിരുന്നു. അപകടം നടന്നയുടൻ ബമ്പറിൽ മുറുകെ പിടിച്ചതിനാൽ തെറിച്ചുപോയില്ല. അപകടത്തിന് പിന്നാലെ പെൺകുട്ടി റോഡിൽ നിൽക്കുന്നത് കണ്ടതോടെ പ്രദേശവാസികൾ ഓടിക്കൂടുകയായിരുന്നു. ട്രക്ക് ഡ്രൈവർ വാഹനത്തിൽ നിന്ന് പുറത്തിറങ്ങി സ്കൂട്ടർ പരിശോധിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.









0 comments