Deshabhimani

മോദിക്കെതിരെ ചെന്നൈയിൽ കരിങ്കൊടി പ്രതിഷേധം; എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

SFI-DYFI black flag protest against narendra miodi in Chennai

എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ചെന്നൈയില്‍ നടത്തിയ പ്രതിഷേധം

വെബ് ഡെസ്ക്

Published on Oct 11, 2026, 07:10 PM | 1 min read

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ചെന്നൈയിൽ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. ​മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ​ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരത്തെ പൊലീസും അർധസൈനികരും ക്രൂരമായി നേരിടുന്നതിനെതിരെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.



ചെന്നൈ മെട്രോ രണ്ടാംഘട്ട ഉദ്ഘാടനത്തിനായി ചെന്നൈയിലെത്തിയതായിരുന്നു പ്രധാനമന്ത്രി. എസ്എഫ്ഐ തമിഴ്നാട് സംസ്ഥാന പ്രസിഡന്റ് മൃദുല, സംസ്ഥാന സെക്രട്ടറി സംസീർ തുടങ്ങിയവരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.





​ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യമാകെ പ്രക്ഷോഭം അലയടിക്കുമ്പോഴും പൂർണ സംരക്ഷണമാണ് മോദിയും കേന്ദ്രസർക്കാരും ഒരുക്കുന്നത്. പ്രക്ഷോഭത്തെ ചോരയിൽ മുക്കിക്കൊല്ലാനാണ് കേന്ദ്രസർക്കാർ ശ്രമം. സമാധാനപരമായി പ്രതിഷേധിച്ചവരെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മർദിക്കുന്നു. പെൺകുട്ടികളോട് പുരുഷപൊലീസുകാർ അപരമര്യാദയായി പെരുമാറുന്നു. ജനപ്രതിനിധികൾക്ക്പോലും തുടർച്ചയായി മർദനമേറ്റു.


ഡൽഹി നരനായാട്ടിനെതിരെ എസ്എഫ്ഐയും ഡിവൈഎഫ്ഐയും രാജ്യവ്യാപകപ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home