Deshabhimani

ഇടിവണ്ടിയല്ല, ജയിലറ തന്നെ; സമരക്കാരെ തല്ലിച്ചതയ്ക്കുന്ന ഡൽഹി പൊലീസിന്റെ വാനുകൾ

Van.jpg
avatar
പാർവതി ഗിരികുമാർ

Published on Oct 11, 2026, 06:48 PM | 1 min read

ന്യൂഡൽഹി: ജന്തർ മന്തർ സമരത്തിനെത്തുന്നവരെ കസ്റ്റഡിയിലെടുത്ത് തല്ലിച്ചതയ്ക്കുന്നത് ഡൽഹി പൊലീസിന്റെ ജയിലറയ്ക്ക് സമാനമായ വാനുകൾ. കേരളത്തിൽ ഇടിവണ്ടികളെന്നും മറ്റും വിളിക്കുന്ന പൊലീസ് വാനുകളിലെ പഴയകാല ചടങ്ങുകളായിരുന്നു വാനിൽ കയറ്റുന്നവരെ നഗരത്തിലാകെ വാൻ ചുറ്റുന്ന സമയം കൊണ്ട് മർദിച്ചവശരാക്കുന്ന രീതി.


എന്നാൽ അതിലും ഭീകരമാണ് ഡൽഹി പൊലീസിന്റെ ജയിലറ പോലുള്ള വാനുകൾ. വാനുകൾക്കുള്ളിൽ ക്യാബിൻ പോലെ തിരിച്ച ഇരുമ്പഴികളുള്ള മുറികളാണുള്ളത്. ഇരിപ്പിടങ്ങൾ ഉണ്ടെങ്കിലും സമരക്കാരെ കുത്തിനിറച്ചാണ് വാൻ സഞ്ചരിക്കുക.


വാനിൽ കയറുന്ന ഓരോ സമരക്കാരെയും തല്ലിച്ചതച്ച ശേഷമാണ് ഓരോ മുറികളിലേക്കും തള്ളുക. പ്രതിഷേധിക്കാനെത്തുന്നവരെ റോഡിൽ നിന്ന് തന്നെ വലിച്ചിഴച്ചും വസ്ത്രങ്ങൾ വലിച്ചുകീറിയുമാണ് വാനിലേക്ക് കയറ്റുന്നത്. വാനിനുള്ളിൽ നിന്ന് നേരിടുന്നത് മൂന്നും നാലും ഉദ്യോഗസ്ഥർ ചേർന്ന് നടത്തുന്ന വധശ്രമത്തിന് സമാനമായ ആക്രമണവും.


സ്ത്രീകളെ കുത്തിനിറയ്ക്കുന്ന വാനുകളിലും പലതിലും ഒരു വനിതാ ഉദ്യോഗസ്ഥ പോലും ഉണ്ടാകാറില്ല. ഇവർ നേരിടുന്നത് പുരുഷ പൊലീസിൽ നിന്നുള്ള പീഡനവും കൂടിയാണ്. ജോൺ ബ്രിട്ടാസ് എംപിയെ ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിച്ചതും ജെയ്ക്ക് സി തോമസിന്റെ വസ്ത്രം വലിച്ചുകീറി മര്ദിച്ചവശനാക്കിയതുമെല്ലാം ഈ ജയിലറ വാനുകളിൽ തന്നെ.


ഇന്നലെ മുതൽ ഡൽഹിയിലെ നിരത്തുകളിലാകെ ഓടുന്ന ഈ വാനുകൾക്കുള്ളിൽ സമരക്കാർ ചോരപൊടിഞ്ഞ് നിലവിളിക്കുന്നുണ്ട്. ശരീരത്തിൽ ചോരപ്പാടുകളില്ലാതെ ഒരാൾ പോലും ഈ വാനിൽ നിന്ന് പുറത്തിറങ്ങുന്നില്ല.


സംവിധാനങ്ങളുടെ ഒത്താശയോടെയുള്ള കൃത്യമായ നരനായാട്ടാണ് മോദിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടക്കുന്നത്. സമരത്തോട് യാതൊരു തരത്തിലും പ്രതികരിക്കാതെ കൂടുതൽ സേനയെ വിന്യസിക്കുന്നത് സമരക്കാരെയാകെ കൊല്ലാനും മടിക്കാത്ത ഫാസിസ്റ്റ് മനോഭാവമാണ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home