Deshabhimani

സമരകലുഷിതമായി രാജ്യതലസ്ഥാനം: കൊണാട്ട് പ്ലേസിലേക്ക് വനിതകളുടെ തിരം​ഗ മാർച്ച്; പെൺകുട്ടികളെ വലിച്ചിഴച്ചു

delhi sfi tirang protest
വെബ് ഡെസ്ക്

Published on Oct 11, 2026, 07:26 PM | 1 min read

ന്യൂഡൽഹി : രാജ്യതലസ്ഥാനത്ത് രാത്രിയിലും വിദ്യാർഥി പ്രതിഷേധം. എസ്എഫ്ഐ നേതാവ് ഐഷി ഘോഷിന്റെ നേതൃത്വത്തിൽ കൊണാട്ട് പ്ലേസിലേക്ക് നടന്ന വനിതകളുടെ പ്രതിഷേധമാർച്ചിലും പൊലീസിന്റെ ക്രൂരത. പൊലീസ് വാഹനത്തിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച എസ്എഫ്ഐ വനിത പ്രവർത്തകരെ പൊലീസ് ബലം പ്രയോ​ഗിച്ച് അറസ്റ്റ് ചെയ്തു. ഐഷി ഘോഷടക്കമുള്ളവരെ റോഡിലൂടെ വലിച്ചിഴച്ചാണ് വാഹനത്തിൽ കയറ്റിയത്.


delhi sfi protest


ദേശീയ പതാകയേന്തിയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ​ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് വൈകിട്ട് പ്രതിഷേധം ആരംഭിച്ചത്. വനിത പൊലീസിന്റെ നേതൃത്വത്തിൽ പ്രതിഷേധക്കാരെ ബലം പ്രയോ​ഗിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് ചെയ്തവരെ വാഹനത്തിനുള്ളിൽ വച്ച് പൊലീസ് മർദിച്ചതായും എസ്എഫ്ഐ വ്യക്തമാക്കുന്നു. അറസ്റ്റിലായവരെ കൊണ്ടുപോകാൻ അനുവദിക്കില്ലെന്നു പറഞ്ഞ് കൂടുതൽ വിദ്യാർഥികൾ ബസ് തടഞ്ഞു. ഇവരെയും പൊലീസ് വലിച്ചിഴച്ച് നീക്കി. അടിച്ചമർത്താൻ വീണ്ടും വീണ്ടും ശ്രമിച്ചിട്ടും പിന്തിരിയാതെ സമരവുമായി മുന്നോട്ട് പോകുമെന്ന് വിദ്യാർഥികൾ വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home