Deshabhimani

രാജ്യമാകെ പ്രതിഷേധക്കടൽ; ഡൽഹി പൊലീസിന്റെ നരനായാട്ടിനെതിരെ കൊൽക്കത്തയിലും റാലി

Kolkata.jpg
വെബ് ഡെസ്ക്

Published on Oct 11, 2026, 08:12 PM | 1 min read

കൊൽക്കത്ത: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ നടക്കുന്ന പ്രതിഷേധത്തിന് നേരെ പൊലീസ് നടത്തുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ച് കൊൽക്കത്തയിൽ ബഹുജന റാലി. എസ്എഫ്ഐയുടെയും മറ്റു ഇടത് വിദ്യാർഥിസംഘടനകളുടെയും നേതൃത്വത്തിലാണ് റാലി.


കൊൽക്കത്തയിലെ ധർമതലയിലാണ് വിദ്യാർഥിസംഘടനകൾ റാലി നടത്തിയത്. നൂറുകണക്കിനാളുകളാണ് പ്രതിഷേധത്തിൽ അണിനിരന്നത്. എസ്‌ഐആർ റദ്ദാക്കുക, പൊലീസും കേന്ദ്രസേനയും ആക്രമിച്ച പ്രതിഷേധക്കാർക്ക് നീതി ലഭിക്കുക, ഗ്യാനേഷ് കുമാറിന്റെ രാജി എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധറാലി.


നാളെ പ്രതിപക്ഷ കക്ഷികളും യുവാക്കളും ചേർന്ന് സുപ്രീംകോടതിയിലേക്ക് മാർച്ച് നടത്തും. ചീഫ് ജസ്റ്റിസിനെ കണ്ട് നിവേദനം നൽകാനാണ് തീരുമാനം. എസ്എഫ്ഐ നേതാവ് ഐഷി ഘോഷിന്റെ നേതൃത്വത്തിൽ കൊണാട്ട് പ്ലേസിലേക്ക് നടന്ന വനിതകളുടെ പ്രതിഷേധമാർച്ചിലും പൊലീസിന്റെ ക്രൂരത.


പൊലീസ് വാഹനത്തിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച എസ്എഫ്ഐ വനിത പ്രവർത്തകരെ പൊലീസ് ബലം പ്രയോ​ഗിച്ച് അറസ്റ്റ് ചെയ്തു. ഐഷി ഘോഷടക്കമുള്ളവരെ റോഡിലൂടെ വലിച്ചിഴച്ചാണ് വാഹനത്തിൽ കയറ്റിയത്.


ചെന്നൈയിൽ മോഡിക്കെതിരെ എസ്എഫ്ഐ ഡിവൈഎഫ്ഐ പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തി. ​മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ​ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരത്തെ പൊലീസും അർധസൈനികരും ക്രൂരമായി നേരിടുന്നതിനെതിരെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home