Deshabhimani

ജയിച്ചുതുടങ്ങി ബ്ലാസ്റ്റേഴ്സ്; ഇന്റർ കാശിയെ 2–0ന് വീഴ്ത്തി

Kerala Blasters

കേരള ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളുടെ ആഹ്ലാദം | Photo Credit: X/@KeralaBlasters

വെബ് ഡെസ്ക്

Published on Oct 11, 2026, 08:26 PM | 1 min read

പുണെ: ഐഎസ്എൽ 13-ാം സീസണിലെ ആദ്യ മല്‍സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് വിജയം. ഇന്റര്‍ കാശിയെ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക് തോല്‍പ്പിച്ചു. ജയത്തോടെ മൂന്ന് പോയിന്റുകൾനേടി കൊമ്പന്മാർ അക്കൗണ്ട് തുറന്നു.


ഇന്റർ കാശിയുടെ ഹോം ഗ്രൗണ്ടായ പുണെയിലെ ബാലെവാഡി സ്‌റ്റേഡിയത്തിലാണ് മത്സരം നടന്നത്. 18ാം മിനിറ്റില്‍ ക്യാപ്റ്റന്‍ വിപിന്‍ മോഹനനാണ് ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചത്. വലതുമൂലയിൽ നിന്നും കോറോ സിങ് നൽകിയ പാസ് നേരെ വലയിലെത്തിക്കുകയായിരുന്നു. ഇഞ്ചുറി ടൈമില്‍ ആന്ദ്രേ ഗ്രീന്‍ ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഗോളും നേടി.


ഇന്‍റർ കാശി ​ഗോൾ ശ്രമങ്ങൾ നടത്തിയെങ്കിലും ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധം മറികടന്ന് വലചലിപ്പിക്കാനിയില്ല.


25 ന് മുംബൈ സിറ്റിക്കെതിരെ കലൂർ സ്റ്റേഡിയത്തിലാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മാച്ച്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home