Deshabhimani

സമരക്കാർക്ക് നേരെയുള്ള പൊലീസ് നരനായാട്ട്; നാളെ സുപ്രീംകോടതിയിലേക്ക് മാർച്ച്

police bheekaratha delhi
വെബ് ഡെസ്ക്

Published on Oct 11, 2026, 07:43 PM | 1 min read

ന്യൂഡൽഹി: ജന്തർ മന്തറിലെ പ്രതിഷേധക്കാർക്ക് നേരെ പൊലീസ് നടത്തിയ നരനായാട്ടിൽ പ്രതിഷേധിച്ച് നാളെ സുപ്രീംകോടതിയിലേക്ക് മാർച്ച്. പ്രതിപക്ഷ കക്ഷികളും യുവാക്കളും ചേർന്നാണ് സുപ്രീംകോടതിയിലേക്ക് മാർച്ച് നടത്തുന്നത്. നാളെ ചീഫ് ജസ്റ്റിസിനെ കണ്ട് എസ്‌ഐആർ റദ്ദാക്കാനും ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും നിവേദനം നൽകാനാണ് തീരുമാനം.


ഡെൽഹിയിലുടനീളം സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡുകൾ നീക്കാനും നിയന്ത്രണങ്ങൾ ഒഴിവാക്കാനും സുപ്രീംകോടതി ഉത്തരവുണ്ടായിരുന്നു. സുപ്രീംകോടതി പരിസരത്ത് 163 പ്രകാരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സുപ്രീംകോടതിയിലേക്കോ മറ്റ് കോടതികളിലേക്കോ ഉള്ള പ്രവേശനത്തിനോ തടസങ്ങളുണ്ടാകാൻ പാടില്ല.


ഇവയുണ്ടാകാതിരിക്കാൻ നിയന്ത്രണങ്ങൾ ഉടൻ നീക്കം ചെയ്യണമെന്ന് അധികാരികൾക്ക് നിർദേശം നൽകി. മെട്രോ ട്രെയിൻ ഗതാഗതം പൂർണമായും തടയരുതെന്നും സുപ്രീംകോടതി പറഞ്ഞിരുന്നു. എന്നാൽ ഇതിനു പുല്ലുവില കൽപ്പിച്ചാണ് കേന്ദ്രസേനകൾ സമരക്കാർക്ക് നേരെ നരനായാട്ട് തുടരുന്നത്.


പലരെയും പൊലീസ് വാഹനങ്ങൾക്കുള്ളിലിട്ട് ക്രൂരമായി മർദിച്ചവശരാക്കിയ ശേഷം വഴിയിൽ ഉപേക്ഷിക്കുകയാണ്. എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡണ്ട് ആദർശ് എം സജിയെ ചോരപൊടിയും വരെ പൊലീസ് മർദിച്ചു. ആദർശിനെയും ജെയ്ക്ക് സി തോമസിനെയും റോഡിലൂടെ വലിച്ചിഴച്ചു.


വനിതാ പ്രവർത്തകരെയുൾപ്പടെ പൊലീസ് വാനിലിട്ട് മർദിച്ചു. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സമരത്തിനെത്തുന്ന എല്ലാവരെയും ആക്രമിക്കുക എന്ന ഉദ്ദേശത്തോടെ കൂടുതൽ സേനയെ വിന്യസിച്ചിരിക്കുകയാണ് കേന്ദ്രം.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home