Deshabhimani

ആക്രമണത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ വൈദികനെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

Bijju.jpg

ജെയ്ക്ക് സി തോമസിനും ആദർശ് എം സജിക്കും ഒപ്പം ബിജു സേവ്യർ

വെബ് ഡെസ്ക്

Published on Oct 11, 2026, 06:32 PM | 1 min read

ന്യൂഡൽഹി: ജന്തർ മന്തർ പ്രതിഷേധത്തിനെത്തിയവരെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്തിയ വൈദികനെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്. ഡൽഹി സേക്രഡ് ഹാർട്ട് പള്ളിയിലെ വികാരി ബിജു സേവ്യറിനെയാണ് ദൃശ്യങ്ങൾ പകർത്തിയത് കണ്ട പൊലീസ് കസ്റ്റഡിയിലെടുത്തത്.


എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം സജി, ജെയ്ക് സി തോമസ് എന്നിവരോട് വൈദികൻ ഇക്കാര്യങ്ങൾ പങ്കുവയ്ക്കുകയായിരുന്നു. ജെയ്ക്ക് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇദ്ദേഹത്തിന്റെ വീഡിയോ പങ്കുവച്ചത്. സമരത്തിൽ താൻ പങ്കെടുത്തിരുന്നില്ലെന്നും ദൃശ്യങ്ങൾ പകർത്തുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.


കഴിഞ്ഞ 36 വർഷമായി ഡൽഹിയിൽ തന്നെയാണ്. സമരക്കാരെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. അത് കണ്ട ഒരു പൊലീസ് ഉദ്യോഗസ്ഥൻ അടുത്തയാളോടായി പിടിച്ചോളാൻ പറഞ്ഞു. തുടർന്ന് ഇവർ പിടിച്ച് പൊലീസ് വാനിൽ കയറ്റി.





ദേഹോപദ്രവം ഒന്നും ഏൽപ്പിച്ചില്ലെങ്കിലും മോശമായി സംസാരിക്കുകയും ചീത്ത പറയുകയും ചെയ്തു. അവർ വാനിൽ എവിടെയൊക്കെയോ കറക്കിയ ശേഷം കൊണ്ട് ഇറക്കിയ സ്ഥലത്താണ് ജെയ്ക്കിനെ കാണാൻ സാധിച്ചത്.


അവർ ക്രൂരമായ ആക്രമണമാണ് നേരിട്ടത്. ബിജെപിയുടെ പതനത്തിലേക്കുള്ള യാത്രയാണിത്. ഇതവരുടെ അവസാന ദിവസങ്ങളാകട്ടെ എന്നാണ് താനും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home