Deshabhimani

എസ്എഫ്ഐക്കാരെ തല്ലിച്ചതയ്ക്കാൻ മദ്യപിച്ചെത്തി പൊലീസ്, ഇടിവളയിട്ട് മർദനം; പാലക്കാടും നരനായാട്ട്

SFI Palakkad Police

പാലക്കാട് പ്രതിഷേധപ്രകടനം നടത്തിയ എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കുന്നു

വെബ് ഡെസ്ക്

Published on Oct 11, 2026, 06:33 PM | 1 min read

പാലക്കാട്: ഡൽഹിയിലെ നരനായാട്ടിൽ പ്രതിഷേധിച്ച് പാലക്കാട് പ്രകടനം നടത്തിയ എസ്എഫ്ഐ പ്രവർത്തകരെ തല്ലിച്ചതച്ച് പൊലീസ്. മദ്യപിച്ചെത്തിയ പൊലീസുകാരൻ ഇടിവളയിട്ട് മർദിച്ചതായി എസ്എഫ്ഐ പ്രവർത്തകർ പറഞ്ഞു. സവാദ് എന്ന ഉദ്യോ​ഗസ്ഥനെതിരെയാണ് ആരോപണം. എസ്എഫ്ഐ പ്രവർത്തകർ പരാതിപ്പെട്ടയുടനെ മുതിർന്ന ഉദ്യോ​ഗസ്ഥർ ഇയാളെ ഉടൻ സ്ഥലത്തുനിന്ന് മാറ്റി. വൈദ്യപരിശോധന നടത്താൻപോലും തയ്യാറായില്ല.


ഞായർ വൈകുന്നേരം പാലക്കാട് ടൗൺ റെയിൽവെ സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിനുനേരെയാണ് പൊലീസ് അതിക്രമമുണ്ടായത്. മാർച്ച് വഴിമധ്യേ തടഞ്ഞ പൊലീസ് പ്രവർത്തകരെ റോഡിലൂടെ വലിച്ചിഴച്ചു. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. സമാധാനപരമായ പ്രതിഷേധത്തെ ആക്രമിച്ച പൊലീസുകാർക്കെതിരെ നടപടി വേണമെന്ന് എസ്എഫ്ഐ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home