Deshabhimani

എളമരം അടക്കമുള്ളവര്‍ ഭവാനയിലെ രാജീവ് ​ഗാന്ധി സ്റ്റേഡിയത്തിൽ; നേതാക്കളെ എവിടെക്കൊണ്ടുപോകുന്നു എന്നതിൽ യാതൊരു വ്യക്തതയുമില്ലെന്ന് രാജീവ്

leaderr
വെബ് ഡെസ്ക്

Published on Oct 10, 2026, 04:16 PM | 1 min read

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷൻ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ നടക്കുന്ന പ്രക്ഷോഭത്തിൽ പങ്കെടുത്ത ഇടതുപക്ഷ നേതാക്കളെ കസ്റ്റഡിയിലെടുത്ത പൊലീസ് ഇവരെ ഭവാനയിലെ രാജീവ് ​ഗാന്ധി സ്റ്റേഡിയത്തിലെത്തിച്ചു. സമരം ചെയ്യാനുള്ള മുഴുവന്‍ അവകാശവും നിഷേധിച്ചുകൊണ്ട് സന്പൂര്‍ണ ലോക്ഡൗണാണ് ഡല്‍ഹിയില്‍ സര്‍ക്കാര്‍‌ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഏത് വിധേനയും സമരമുഖത്ത് എത്തുന്നതിനെ തടയാന്‍ മുഴുവന്‍ ശ്രമവും നടത്തുകയ‍ാണ് പൊലീസ്.


ഇതിനിടെയാണ് സിഐടിയു ജനറൽ സെക്രട്ടറി എളമരം കരീം, തൃപുര മുൻ മുഖ്യമന്ത്രി മണിക് സർക്കാർ‌ തുടങ്ങി നിരവധി പ്രമുഖ ഇടത് നേ താക്കളെ ഇവിടേക്ക് കൊണ്ടുന്നിരിക്കുന്നത്. കസ്റ്റഡിയിലെടുത്തവർ‌ ഇപ്പോഴും ഇവിടെതന്നെയാണുള്ളത്.


അതേസമയം, ഡൽഹിയിൽ കസ്റ്റഡിയിലെടുത്ത ജനപ്രതിനിധികളും നേതാക്കളുമടങ്ങുന്ന സംഘത്തെയും വഹിച്ച് പൊലീസ് വാഹനം ഒരു മണിക്കൂറോളമായി നിരത്തിലൂടെ ചുറ്റിക്കൊണ്ടിരിക്കുകയാണെന്ന് പി. രാജീവ്. നേതാക്കളെ എവിടെക്കൊണ്ടുപോകുന്നു എന്നതിൽ യാതൊരു വ്യക്തതയുമില്ലെന്ന് അദ്ദേഹം ആരോപിച്ചു.


അറകളുള്ള വാഹനത്തിലൂടെയാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. നാല് അറകളാണ് വാഹനത്തിൽ ഉള്ളത്. എങ്ങോട്ടാണെന്ന് അറിയില്ല. പോലീസ് സ്റ്റേഷനിലേക്കാണെന്നാണ് പറഞ്ഞത്. എന്നാൽ തുടർച്ചയായി റോഡിലൂടെ ചുറ്റിക്കൊണ്ടിരിക്കുകയാണ്. 15 പേരാണ് ഒപ്പം ഉള്ളത്. കേരള ഹൗസിൽനിന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾതന്നെ എല്ലാവരേയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നുവെന്നും പൊലീസിന്റെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ നടക്കുന്ന പ്രക്ഷോഭത്തിൽ പങ്കെടുത്ത ഇടതുപക്ഷ നേതാക്കളെ കസ്റ്റഡിയിലെടുത്ത് ഭവാനയിലെ രാഹുൽ ​ഗാന്ധി സ്റ്റേഡിയച്ചിലെത്തിച്ചു. ബലപ്രയോഗത്തിൽ പലർക്കും പരിക്കുണ്ടെന്നും പി രാജീവ് പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home