Deshabhimani

അതീവ ജാഗ്രതാ നിർദേശം; വാട്സ്ആപ്പിൽ അഞ്ച് ഗുരുതര സുരക്ഷാ വീഴ്ചകൾ, നിങ്ങൾ ചെയ്യേണ്ടത്

Whatsapp
വെബ് ഡെസ്ക്

Published on Nov 28, 2026, 07:24 AM | 1 min read

ന്യൂഡൽഹി: വാട്സ്ആപ്പിൽ അതീവ ഗുരുതരമായ അഞ്ച് സുരക്ഷാ വീഴ്ചകൾ കണ്ടെത്തിയതായി കേന്ദ്ര സൈബർ സുരക്ഷാ ഏജൻസിയായ ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം മുന്നറിയിപ്പ് നൽകി. ഉപയോക്താക്കൾ ഉടൻ തന്നെ തങ്ങളുടെ ഫോണുകളിലും കമ്പ്യൂട്ടറുകളിലും വാട്സ്ആപ്പ് അപ്ഡേറ്റ് ചെയ്യണമെന്ന് ഏജൻസി നിർദ്ദേശിച്ചു.


സുരക്ഷാ വീഴ്ചകളെ 'ഹൈ റിസ്ക്' വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രത്യേകമായി തയ്യാറാക്കിയ സന്ദേശങ്ങളോ, ഫയലുകളോ, ലിങ്കുകളോ അയച്ചുകൊണ്ട് ഹാക്കർമാർക്ക് ഉപയോക്താക്കളുടെ ഉപകരണങ്ങളിൽ കടന്നുകയറാനും, വിവരങ്ങൾ ചോർത്താനും, സുരക്ഷാ സംവിധാനങ്ങൾ മറികടക്കാനും ഇതിലൂടെ സാധിക്കുമെന്ന് CERT-In വ്യക്തമാക്കുന്നു. ആൻഡ്രോയിഡ്, ഐഫോൺ , വിൻഡോസ്, മാക് എന്നിവയിലെ വാട്സ്ആപ്പ്, വാട്സ്ആപ്പ് ബിസിനസ് പതിപ്പുകളെയാണ് ഈ പ്രശ്നം ബാധിക്കുന്നത്.


വാട്സ്ആപ്പിന്റെ അനൗദ്യോഗിക പതിപ്പുകളിൽ നിന്ന് അയക്കുന്ന 'ഓർഡർ ഡീറ്റെയിൽസ്' എന്ന വ്യാജ സന്ദേശം തുറക്കുന്നതിലൂടെ ആൻഡ്രോയിഡ് ഫോണുകളിൽ വാട്സ്ആപ്പ് സൂക്ഷിച്ചിട്ടുള്ള ഫയലുകൾ നീക്കം ചെയ്യപ്പെടാൻ സാധ്യതയുണ്ട്. ബിസിനസ് അക്കൗണ്ടുകളിലേക്ക് ചാറ്റ് തുറക്കുന്ന പരസ്യങ്ങളിലെ ലിങ്കുകൾ വഴി ഉപയോക്താക്കളുടെ ഐപി വിലാസം ചോരാനും അതുവഴി ലൊക്കേഷൻ കണ്ടെത്താനും സാധിക്കും. സ്പാം സന്ദേശങ്ങൾക്കൊപ്പം ഈ പിഴവ് ഹാക്കർമാർ ദുരുപയോഗം ചെയ്തിരിക്കാൻ സാധ്യതയുണ്ടെന്ന് മെറ്റ സമ്മതിക്കുന്നു.


കണ്ടെത്തിയ അഞ്ച് പിഴവുകളിൽ നാലെണ്ണം ഇതുവരെ ദുരുപയോഗം ചെയ്യപ്പെട്ടിട്ടില്ലെന്ന് മെറ്റ വ്യക്തമാക്കിയിട്ടുണ്ട്. സുരക്ഷാ പ്രശ്നങ്ങൾ പരിഹരിച്ചുകൊണ്ടുള്ള പുതിയ പതിപ്പുകൾ കമ്പനി പുറത്തിറക്കിയിട്ടുണ്ട്. ലോകത്ത് ഏറ്റവും കൂടുതൽ വാട്സ്ആപ്പ് ഉപയോക്താക്കളുള്ള രാജ്യമാണ് ഇന്ത്യ. അതിനാൽ എല്ലാ ഉപയോക്താക്കളും ഉടൻ തന്നെ ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ, അല്ലെങ്കിൽ മൈക്രോസോഫ്റ്റ് സ്റ്റോർ വഴി വാട്സ്ആപ്പ് ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യണമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയത്തിന് കീഴിലുള്ള CERT-In അഭ്യർത്ഥിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home