Deshabhimani

അതിരുകളില്ലാത്ത സ്‌നേഹം

Poem

വലതുഭാഗം മുകളില്‍ ആരോമൽ സുരേന്ദ്രൻ, പ്രതീകാത്മക ചിത്രം, എഐ നിര്‍മിതം

വെബ് ഡെസ്ക്

Published on Nov 28, 2026, 08:02 AM | 1 min read

ജീവിതത്തിന്റെ പ്രഭാതത്തിൽ,

ദേവതയായവർ നിന്നിരുന്നു,

പ്രശംസയ്‌ക്കതീതമായൊരു

പുഷ്‌പമായിരുന്നു അവർ.

എന്റെ ഹൃദയം ചേർത്തുപിടിച്ച

തേജസ്സാർന്നൊരു പുഷ്‌പം

ഒരിക്കലും മായാത്ത സുഗന്ധംപോലെ.

​

എല്ലാ ഇരുട്ടുകളിലും

എന്നെ ശക്തമായി ചേർത്തുപിടിച്ചു,

അവരുടെ സ്‌നേഹം എന്റെ ഹൃദയത്തെ

സുന്ദരമായി രൂപപ്പെടുത്തി

ഇരുട്ടിലെ പ്രകാശമാണവൾ,

എന്റെ ദുഃഖത്തിലെ

പ്രതീക്ഷയുടെ കിരണങ്ങൾ.

​

അവസാനമില്ലാത്ത സ്‌നേഹത്താൽ

അവരെന്നെ പോറ്റി,

കാരണം അവർ

നിബന്ധനകളില്ലാത്ത

സ്‌നേഹത്തിന്റെ സാക്ഷാൽക്കാരമായിരുന്നു.

അവളുടെ സ്‌നേഹം പ്രഭാതസൂര്യന്റെ

ഊഷ്‌മളത പോലെയായിരുന്നു.

​

രാത്രിയിലെ ആകാശത്ത്‌ വഴികാട്ടുന്ന

നക്ഷത്രംപോലെ അവർ നിന്നു

എന്നെ സംസാരിക്കാൻ പഠിപ്പിച്ച ശബ്‌ദം

ബുദ്ധിയിലും ചിന്തകളിലും നിറഞ്ഞ ആത്മാവ്‌

സുഖപ്പെടുത്താൻ സഹായിച്ച ഔഷധം

നിബന്ധനകളില്ലാത്ത സ്‌നേഹത്തിന്റെ

സാക്ഷാൽക്കാരം.

​


ആരോമൽ സുരേന്ദ്രൻ

(സലാല ഇന്ത്യൻ സ്‌കൂളിലെ 9–ാം ക്ലാസ് വിദ്യാർഥി)

​



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home