ad
Deshabhimani

നെറ്റ്‌വർക്ക് തപ്പാൻ മാത്രമല്ല; ഫ്ലൈറ്റ് മോഡ് കൊണ്ട് നിരവധിയുണ്ട് ഉപയോഗങ്ങൾ

Flight mode.jpg
വെബ് ഡെസ്ക്

Published on Oct 10, 2025, 05:39 PM | 1 min read

സാധാരണഗതിയിൽ ഫ്ലൈറ്റിൽ കയറുമ്പോൾ ഓൺ അക്കാനുള്ളതാണ് മൊബൈലിലെ ഫ്ലൈറ്റ് മോഡ്. എന്നാൽ പ്രധാനമായും നമ്മൾ ഫ്ലൈറ്റ് മോഡിനെ ഉപയോഗിക്കുന്നത് നെറ്റ്‌വർക്ക് കിട്ടാതാകുന്ന സാഹചര്യങ്ങളിൽ അത് കിട്ടാനാണ്.


ഫ്ലൈറ്റ് മോഡ് ഓൺ ആക്കി ഓഫ് ആക്കിയാൽ നിങ്ങളുടെ നെറ്റ്‌വർക്ക് സ്റ്റേബിൾ ആകുന്നത് കണ്ടിട്ടില്ലേ. ഫോണുമായി ബന്ധപ്പെട്ട എല്ലാ വയർലെസ് കണക്ഷനും വിച്ഛേദിക്കപ്പെടാനാണ് ഫ്ലൈറ്റ് മോഡ് ഉപയോഗിക്കുന്നത്.


തിരക്കുള്ള സ്ഥലങ്ങളിലോ, റേഞ്ച് കുറഞ്ഞ സ്ഥലങ്ങളിലോ നെറ്റ്‌വർക്ക് കിട്ടാൻ ഫ്ലൈറ്റ് മോഡ് ഓൺ ആക്കി ഓഫ് ആകുമ്പോൾ സാധിക്കുന്നത് ഇതുകൊണ്ടാണ്. ഇതിനു പുറമെ പല സാഹചര്യങ്ങളിലും ഫോണിന്റെ ചാർജ് നിലനിൽക്കാൻ ഫ്ലൈറ്റ് മോഡ് കൊണ്ട് ഉപയോഗങ്ങളുണ്ട്.


മോശം നെറ്റ്‌വർക്ക് ഉള്ള സ്ഥലങ്ങളിൽ നിങ്ങളുടെ ഫോൺ സിഗ്നൽ തിരഞ്ഞുകൊണ്ടേയിരിക്കും, അത്തരം സാഹചര്യങ്ങളിൽ നിങ്ങൾക്ക് നെറ്റ്‌വർക്ക് ആവശ്യമില്ലെങ്കിൽ ഫ്ലൈറ്റ് മോഡ് ഓൺ ആക്കിയാൽ മതി. ഇത് ഫോണിന്റെ ചാർജ് നിലനിർത്താൻ സഹായിക്കും.


ഫോൺ ചാർജ് ചെയ്യുന്ന സമയത്തും ഫ്ലൈറ്റ് മോഡ് ഓൺ ആക്കിയാൽ എളുപ്പത്തിൽ ചാർജ് കയറാൻ സഹായിക്കും. കുട്ടികൾക്കൊക്കെ ഗെയിം കളിയ്ക്കാൻ കൊടുക്കുമ്പോഴും ഫ്ലൈറ്റ് മോഡ് ഓൺ ആക്കാം.


ഇത് കൈ തട്ടി കോളുകളോ മെസ്സേജുകളോ പോകുന്നത് തടയും. കൂടാതെ ഇന്റർനെറ്റ് ഇല്ലാതിരുന്നത് കുട്ടികൾ മറ്റെന്തെങ്കിലും കാര്യത്തിന് ഫോൺ ഉപയോഗിക്കുന്നത് തടയും. ഫോൺ പെട്ടെന്ന് ചൂടാകുന്നതും ഫ്ലൈറ്റ് മോഡ് ഓൺ ആക്കിയാൽ തടയാൻ കഴിയും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home