സെര്‍ച്ച് സര്‍ക്കിളും ജെമിനി ലൈവുമായി സാംസങ് ഗാലക്‌സി എ17 5ജി

സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ സാംസങ് ഗാലക്‌സി എ ശ്രേണിയില്‍ പുതിയ എ17 5ജി ഫോണ്‍ അവതരിപ്പിച്ചു. 6.7 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സൂപ്പര്‍ അമോ എല്‍ഇഡി ഡിസ്‌പ്ലേയോടെയാണ് 192 ഗ്രാംമാത്രം ഭാരമുള്ള ഈ ഫോണ്‍ എത്തുന്നത്. 5 എന്‍എം എക്‌സിനോസ് 1330 പ്രോസസര്‍ കരുത്തേകുന്ന ഇതില്‍ സെര്‍ച്ച് സര്‍ക്കിള്‍, ജെമിനി ലൈവ് തുടങ്ങിയ എഐ ഫീച്ചറുകളും കോള്‍ അനുഭവം മെച്ചപ്പെടുത്താനുള്ള പുതിയ ‘മേക്ക് ഫോര്‍ ഇന്ത്യ' ഫീച്ചറായ ഓണ്‍ഡിവൈസ് വോയ്‌സ് മെയിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മികച്ച ഡിസ്‌പ്ലേ, 50എംപി മെയിന്‍ കാമറ, അഞ്ച് എംപി അള്‍ട്രാവൈഡ് ലെന്‍സ്, മൈക്രോ ലെന്‍സ്, 5000 എംഎഎച്ച് ബാറ്ററി, മികച്ച കോളിങ് അനുഭവം, ആറുവര്‍ഷത്തെ സുരക്ഷാ അപ്‌ഡേറ്റുകള്‍ തുടങ്ങിയവയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഗൂഗിളുമായി സഹകരിച്ചാണ് സെര്‍ച്ച് സര്‍ക്കിള്‍ നിര്‍മിച്ചിരിക്കുന്നതെന്നും തടസ്സമില്ലാതെ ഇമേജുകള്‍, ടെക്സ്റ്റുകള്‍, സംഗീതം തുടങ്ങിയവ ആസ്വദിക്കാന്‍ ഇതു വഴിയൊരുക്കുമെന്നും സാംസങ് ഇന്ത്യ എംഎക്‌സ് ബിസിനസ് ഡയറക്ടര്‍ അക്ഷയ് ഗുപ്ത പറഞ്ഞു. വില 18,999 മുതല്‍ 23,499 രൂപവരെ.









0 comments