ഇന്ത്യയിലെ ഗവേഷകർക്ക് ഒരു വർഷത്തേക്ക് ചാറ്റ്ജിപിടി പ്ലസ് സൗജന്യം; പ്രഖ്യാപനവുമായി ഓപ്പൺ എഐ

ന്യൂഡൽഹി : ചാറ്റ്ജിപിടി ഫോർ അക്കാദമിക് റിസർച്ചേഴ്സ് പ്രോഗ്രാം ഇന്ത്യയിലേക്കും എത്തുന്നുവെന്ന് ഓപ്പൺ എഐ. ഇന്ത്യയിലെ അക്കാദമിക് ഗവേഷകർക്ക് ഒരു വർഷത്തേക്ക് ചാറ്റ്ജിപിടി പ്ലസ് സൗജന്യമായി ലഭിക്കും.
തെരഞ്ഞെടുക്കപ്പെടുന്ന സ്ഥാപനങ്ങളിലെ ഗവേഷകർക്കാണ് അവസരം ലഭിക്കുക. അപേക്ഷകരുടെ മാനദണ്ഡങ്ങളും കമ്പനി വ്യക്തമാക്കി. ശാസ്ത്രം, ഗണിതം, എഞ്ചിനീയറിങ് എന്നീ മേഖലകളിലെ ഗവേഷകരും യോഗ്യതയുള്ള സ്ഥാപനങ്ങളിലെ ഗവേഷണ ഫാക്കൽറ്റിയോ പോസ്റ്റ്ഡോക്സോ ആയിരിക്കണം.
അപേക്ഷകർ തങ്ങളുടെ അഫിലിയേഷൻ പരിശോധിക്കേണ്ടതുണ്ട്. കൂടാതെ കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ യോഗ്യതയുള്ള ഒരു മേഖലയിൽ പ്രബന്ധം രചിച്ചിരിക്കണം. തങ്ങളുടെ ഗവേഷണത്തെക്കുറിച്ചും ചാറ്റ്ജിപിടി എങ്ങനെ ഉപയോഗിക്കാൻ പദ്ധതിയിടുന്നു എന്നതിനെക്കുറിച്ചുമുള്ള വിശദാംശങ്ങളും പങ്കിടേണ്ടതുണ്ട്. ഓപ്പൺ എഐയുടെ റിസർച്ച് ആക്സസ് പോർട്ടൽ വഴി നവംബർ 30 മുതൽ അപേക്ഷിക്കാം.








0 comments