Deshabhimani

കേരളത്തിന് ആശ്വാസം; തമിഴ്‌നാട്ടിലെ പാറ, മണൽ വിലക്ക് നീക്കി മദ്രാസ് ഹൈക്കോടതി

METTAL
വെബ് ഡെസ്ക്

Published on Nov 18, 2026, 12:00 PM | 1 min read

ചെന്നൈ: കേരളം ഉൾപ്പെടെയുള്ള അയൽസംസ്ഥാനങ്ങളിലേക്ക് ക്വാറി ഉൽപ്പന്നങ്ങൾ കൊണ്ടുപോകുന്നത്‌ തടഞ്ഞ തമിഴ്‌നാട്‌ സർക്കാരിന്റെ വിജ്ഞാപനം റദ്ദാക്കി മദ്രാസ് ഹൈക്കോടതി. കഴിഞ്ഞ ജൂലൈയിൽ ഭേദഗതി വരുത്തിയ 2011ലെ നിയമത്തിലെ '3 എ' ചട്ടം ഭരണഘടനാ വിരുദ്ധമാണെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിധിച്ചു. ഇത്തരത്തിൽ താൽക്കാലിക നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ജിയോളജി വകുപ്പ് ഡയറക്ടർക്ക് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി.


പാറക്കല്ല്, മെറ്റൽ ജല്ലി, എംസാൻഡ് അടക്കം നിർമാണ സാമഗ്രികളുടെ നീക്കം തടഞ്ഞ ചട്ടം ഭരണഘടനാ വിരുദ്ധമാണെന്ന് ചീഫ് ജസ്റ്റിസ് ബെഞ്ച് ഉത്തരവിട്ടു. 2027 ജനുവരി 25 വരെ നിരോധനം ഏർപ്പെടുത്തിക്കൊണ്ടായിരുന്നു തമിഴ്‌നാട് സർക്കാർ നേരത്തെ ഉത്തരവിറക്കിയത്. നിരോധനം കേരളത്തിലെ നിർമാണ മേഖലയെ സാരമായി ബാധിച്ചിരുന്നു.


നിയന്ത്രണം മൂലം കേരളത്തിലെ ക്രഷർ യൂണിറ്റുകളുടെ പ്രവർത്തനവും താളംതെറ്റി. തമിഴ്നാട്ടിൽനിന്നുള്ള വരവ് നിലച്ചതോടെ ക്വാറി ഉൽപ്പന്നങ്ങൾക്ക് ക്യുബി​ക് അടി ശരാശരി 10–11രൂപയുടെ വർധനയുണ്ടായി. എം സാൻഡ് 60-62രൂപയിൽനിന്ന്‌ 72-80–7300 രൂപയായും മുക്കാൽ ഇഞ്ച് മെറ്റൽ 48ൽനിന്ന്‌ 55–60ആയും ഒന്നരയിഞ്ച് മെറ്റൽ 45ൽനിന്ന്‌ 55–അറുപതായും പാറപ്പൊടി 42ൽനിന്ന്‌ 55ആയും ഉയർന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home