Deshabhimani

വർഷങ്ങളായി ലോട്ടറി എടുക്കുന്ന കർഷകനെ തേടിയെത്തിയത് 12 കോടിയുടെ ഭാ​ഗ്യം

Punjab Diwali Bumper Lottery

Photo: NDTV

വെബ് ഡെസ്ക്

Published on Nov 18, 2026, 11:36 AM | 1 min read

ചണ്ഡീ​ഗഡ്: 15 വർഷമായി ലോട്ടറി എടുക്കുന്ന കർഷകനെ തേടിയെത്തിയത് 12 കോടിയുടെ ഭാ​ഗ്യം. ഡെറാബസ്സിക്ക് സമീപമുള്ള ഹുമയൂൺപുർ ഗ്രാമവാസിയായ ബൽജീന്ദർ സിങ്ങിനാണ് പഞ്ചാബ് ദീപാവലി ബമ്പർ സമ്മാനം കൈവന്നത്. ദീപാവലിക്കു മുൻപാണ് ബൽജീന്ദർ സിങ് ഹാൻഡേസ്രയിലെ ലോട്ടറി വിൽപ്പനക്കാരനിൽ നിന്നും ടിക്കറ്റ് വാങ്ങിയത്.


ചൊവ്വ രാത്രി 11 മണിയോടെയാണ് സമ്മാനം ലഭിച്ച വിവരം അറിഞ്ഞതെന്ന് ബൽജീന്ദർ പറഞ്ഞു. രണ്ട് കുട്ടികളുടെ പിതാവായ ബൽജീന്ദറിന്റെ ഉപജീവനമാർ​ഗം കൃഷിയാണ്. 2010 മുതൽ ലോട്ടറി ടിക്കറ്റുകൾ വാങ്ങുന്നുണ്ടെങ്കിലും ഇതുവരെ വലിയ സമ്മാനങ്ങളൊന്നും ലഭിച്ചിരുന്നില്ല. വലിയ തുക സമ്മാനമായി ലഭിച്ചെങ്കിലും പണം എങ്ങനെ വിനിയോഗിക്കണമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും ബൽജീന്ദർ മാധ്യമങ്ങളോട് പ്രതികരിച്ചു.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home