ഇനി ചാര്‍ജ് തീരില്ല; 13,500 mAh ബാറ്ററിയുമായി ഹോണർ സ്മാര്‍ട്ട്ഫോണ്‍

ബീജിങ് : സ്മാർട്ട്ഫോൺ വിപണിയിൽ ബാറ്ററി ശേഷിയുടെ കാര്യത്തിൽ വിപ്ലവത്തിനൊരുങ്ങി ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ ഹോണർ. 13,500 mAh ബാറ്ററിയുള്ള പുതിയ മിഡ്-റേഞ്ച് സ്മാർട്ട്ഫോൺ കമ്പനി പുറത്തിറക്കാൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ.
ചൈനീസ് പുതുവത്സരത്തിന് മുന്നോടിയായി ഫെബ്രുവരി 6 ന് മുമ്പ് തന്നെ ഫോൺ വിപണിയിലെത്തുമെന്നാണ് സൂചന. സാംസങ് ഗാലക്‌സി S27 അൾട്രാ, ഐഫോൺ 20 മോഡലുകളെപ്പോലും ബാറ്ററി ലൈഫിന്റെ കാര്യത്തിൽ പിന്നിലാക്കാൻ ശേഷിയുള്ളതായിരിക്കും ഹോണറിന്റെ ഈ പുതിയ ഫോൺ.
ഹോണറിന്റെ ജനപ്രിയ മിഡ്-റേഞ്ച് നിരയായ എക്സ് സീരീസിലാണ് ഈ ഫോൺ എത്തുക. 6.96 ഇഞ്ച് അല്ലെങ്കിൽ 7 ഇഞ്ച് വലിപ്പമുള്ള വലിയ ഡിസ്‌പ്ലേയും ഈ ഫോണിൽ പ്രതീക്ഷിക്കുന്നുണ്ട്. എക്സ്-സീരീസിൽ ഹോണർ നിലവിൽ പുറത്തിറക്കിയ ഏറ്റവും മികച്ച ഫോൺ 'ഹോണർ X9e പ്രോ' ആണ്.
11,000 mAh ബാറ്ററി, 10,000 നിറ്റ്സ് ബ്രൈറ്റ്നസ്സുള്ള ഡിസ്പ്ലേ, 108 മെഗാപിക്സൽ പ്രധാന ക്യാമറ, താഴെ വീണാലും പൊട്ടാത്ത തരത്തിലുള്ള ഡ്രോപ്പ് റെസിസ്റ്റൻസ്, പൊടിയെയും വെള്ളത്തെയും പ്രതിരോധിക്കുന്ന IP69K റേറ്റിംഗ് എന്നിവയായിരുന്നു ഈ മോഡലിന്റെ പ്രധാന സവിശേഷതകൾ.








0 comments