അട്ടപ്പാടിയിൽ സ്ത്രീ ദുരൂഹസാഹചര്യത്തിൽ മരിച്ചു; തലയിൽ പ്ലാസ്റ്റിക് കവർ കെട്ടിയ നിലയില്‍ മൃതദേഹം

പാലക്കാട് : അട്ടപ്പാടിയിൽ സ്ത്രീയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടത്തറ സ്വദേശി സിന്ധു(53) വിനെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
തലയിൽ പ്ലാസ്റ്റിക് കവർ കെട്ടിയ നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് സ്ത്രീയുടെ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്താണ് സംഭവിച്ചതെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. സംഭവത്തിൽ അട്ടപ്പാടി പൊലീസ് അന്വേഷണം നടത്തിവരികയാണ്.
സിന്ധുവും ഭർത്താവും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നതെന്ന് നാട്ടുകാർ പറഞ്ഞു. കൊലപാതകമാകാൻ സാധ്യതയുണ്ടെന്ന സംശയത്തിലാണ് പൊലീസ്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചിട്ടുണ്ട്.








0 comments