Deshabhimani

കെഎഎസ് അട്ടിമറിക്കാനൊരുങ്ങി സർക്കാർ; 29 വകുപ്പുകളിലെ തസ്തികകൾ ഇല്ലാതാകും

V D Satheesan

വി ഡി സതീശൻ

വെബ് ഡെസ്ക്

Published on Nov 22, 2026, 06:55 PM | 1 min read

തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്) അട്ടിമറിക്കാൻ യുഡിഎഫ് സർക്കാരിന്റെ ​ഗൂഢനീക്കം. ചട്ടങ്ങളിൽ ഭേദ​ഗതി വരുത്തുന്ന കരട് വിജ്ഞാപനം പുറത്തിറക്കി. കേരളത്തിന്റെ സ്വന്തം സിവിൽ സർവീസെന്ന ലക്ഷ്യത്തോടെ എൽഡിഎഫ് സർക്കാർ ആരംഭിച്ച കെഎഎസിനെ അപ്രസക്തമാക്കുകയാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. മുഖ്യമന്ത്രി വി ഡി സതീശന്റെ വിശ്വസ്തനായ പൊതുഭരണ-ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പുകളുടെ ചുമതല വഹിക്കുന്ന പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി അശോകിന്റെ നേതൃത്വത്തിലാണ് അട്ടിമറി നീക്കം നടക്കുന്നത്.


പുതിയ കരട് പ്രകാരം സെക്രട്ടേറിയറ്റ് അണ്ടർ സെക്രട്ടറി, റവന്യൂ ഡെപ്യൂട്ടി കലക്ടർ നിയമനങ്ങൾ ഉൾപ്പെടെ 29 പ്രധാന വകുപ്പുകളിലെ തസ്തികകൾ നഷ്ടമാകും. എട്ട് വർഷം പൂർത്തിയായാൽ ഐഎഎസിന് പരി​ഗണിക്കാമെന്ന ചട്ടവും ഇല്ലാതാക്കി. കരട് വിജ്ഞാപനത്തിൽ ഗ്രേഡ് പേയും ശമ്പള സംരക്ഷണവും എടുത്തുകളയുമെന്നും പറയുന്നുണ്ട്. നിയമന രീതിയിലും യോഗ്യതകളിലും പ്രമോഷൻ വ്യവസ്ഥകളിലും മാറ്റം വരുത്തുമ്പോൾ സംസ്ഥാന പിഎസ്‍സിയുമായി നിർബന്ധമായും കൂടിയാലോചിക്കണമെന്നാണ് വ്യവസ്ഥയും പാലിക്കപ്പെട്ടിട്ടില്ല.


സർക്കാർ നടപടിയിൽ കടുതച്ത ആശങ്കയിലാണ് ഉ​ദ്യോ​ഗാർഥികൾ. ജനുവരി 30ന് നിലവിൽ വന്ന രണ്ടാം ബാച്ച് റാങ്ക് പട്ടികയ്ക്ക് ഇനി രണ്ട് മാസം കൂടിയേ കാലാവധിയുള്ളൂ. ഇവരുടെ ഉൾപ്പെടെ ഭാവി തുലാസിലാക്കുന്നതാണ് സർക്കാർ തീരുമാനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home