'പ്രേംപാറ്റ' നവംബർ 27 ന്; ട്രെയിലര്‍ പുറത്ത്

തിരുവനന്തപുരം: കോളേജ് എൻഎസ്എസ് ക്യാമ്പിൻ്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന പ്രണയ സിനിമയായ 'പ്രേംപാറ്റ'യുടെ ട്രെയിലർ പുറത്ത്. ചിത്രം നവംബർ 27 ന് തീയറ്ററുകളിലെത്തും.
ജോമോൻ ജ്യോതിർ, സാഫ് ബോയ്, ജുനൈസ് വിപി, നയന എൽസ, ടിസ് തോമസ്, ഇന്നസെൻ്റ്, വിഘ്നേഷ് വിക്യു, റയാൻ എൻടിപി, സൽമാനുൽ ഫാരിസി തുടങ്ങിയ യുവനിരയാണ് ചിത്രത്തിലുള്ളത്. ഇവരെ കൂടാതെ നാൽപ്പതോളം പുതുയുവമുഖങ്ങൾ പ്രേംപാറ്റയിലുണ്ട്. യുവതാരങ്ങൾക്കൊപ്പം സൈജു കുറുപ്പ്, അനുശ്രീ, രാജേഷ് മാധവൻ, സിദ്ദിഖ്, സഞ്ജു ശിവറാം, ഇർഷാദ്, തസ്നി ഖാൻ, അശ്വിൻ വിജയൻ, വിപി കുഞ്ഞികൃഷ്ണൻ, സനേഷ് ഗിന്നസ്, ഉണ്ണിരാജ, ബിപിൻ പെരുമ്പള്ളി, അനീഷ് നന്ദഗോപാൽ, സരസ ബാലുശ്ശേരി തുടങ്ങി അഭിനേതാക്കളുടെ വലിയ ഒരു നിരതന്നെ പ്രേംപാറ്റയിലുണ്ട്. ആയിഷ, ഇഡി എന്നീ ചിത്രങ്ങൾക്ക് ശേഷം ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന സിനിമയാണ് 'പ്രേംപാറ്റ’.
ലയാളി ആഘോഷിച്ച നിരവധി പുസ്തകങ്ങളിലൂടെ വായനക്കാർക്ക് പരിചിതനായ ലിജീഷ് കുമാറാണ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. സ്റ്റുഡിയോ ഔട്ട്സൈഡേഴ്സിൻ്റെ ബാനറിൽ ആമിർ പള്ളിക്കൽ നിർമിക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് അങ്കിത് മേനോൻ ആണ്. ‘പ്രേംപാറ്റ’യുടെ സഹനിർമ്മാതാവു കൂടിയാണ് അങ്കിത് മേനോൻ. വരികൾ സുഹൈൽ എം കോയയും മുത്തുവും ചേർന്നെഴുതുന്നു. ഛായാഗ്രഹണം രെണദിവെയും എഡിറ്റിംഗ് ആകാശ് ജോസഫ് വർഗീസുമാണ്.








0 comments