ad
Deshabhimani

റെഡിറ്റിന് സമാനമായ പുതിയ സോഷ്യൽ മീഡിയ ആപ്പ് അവതരിപ്പിച്ച് മെറ്റ

forum

ഫോറം | image: techlusive

വെബ് ഡെസ്ക്

Published on May 23, 2026, 05:41 PM | 1 min read

ന്യൂയോർക്ക്: പുതിയ സോഷ്യൽ മീഡിയ ആപ്പ് മെറ്റ പ്രഖ്യാപിച്ചതായി റിപ്പോർട്ടുകൾ. ഫോറം എന്നാണ് പുതിയ പ്ലാറ്റ്ഫോമിന് മെറ്റ പേര് നൽകിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.


ഔദ്യോ​ഗികമായി വലിയ പ്രഖ്യാപനങ്ങളില്ലാതെ ഐഒഎസ് ആപ്പ് സ്റ്റോറിൽ ആപ്പ് പ്രത്യക്ഷപ്പെടുകയായിരുന്നു. തുടർന്ന് സോഷ്യൽ മീഡിയ കൺസൾട്ടന്റ് മാറ്റ് നവാറ ആപ്പിനെ കണ്ടെത്തുകയായിരുന്നു. റെഡിറ്റിനെപോലെ ഒരു കമ്യൂണിറ്റി ഡ്രിവൺ ആപ്പായി ഫോറം പ്രവർത്തിക്കാനാണ് സാധ്യതതെന്നാണ് വിലയിരുത്തൽ. ഫേസ്ബുക്ക് ​ഗ്രൂപ്പുകളെ ആഴത്തിലുള്ള ചർച്ചകൾക്കായി ഏകോപിപ്പിക്കുക എന്നതാണ് ഫോറത്തിന്റെ പ്രധാന ഉദ്ദേശമെന്ന് റിപ്പോർട്ടുകൾ പറയുന്നു. നിങ്ങൾക്ക് താൽപര്യമുള്ള വിഷയങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള സംഭാഷണങ്ങൾ, മറുപടികൾ, കമ്മ്യൂണിറ്റികൾ എന്നിവയ്ക്കുള്ള ഒരിടം എന്നാണ് ആപ്പിന്റെ വിവരണവും സൂചിപ്പിക്കുന്നത്.


ഈ ആപ്പ് ഉപയോ​ഗിക്കണമെങ്കിൽ ഉപയോക്താക്കൾക്ക് ഫേസ്ബുക്ക് അക്കൗണ്ട് ആവശ്യമാണ്. നിലവിലുള്ള ഫേസ്ബുക്ക് ​ഗ്രൂപ്പുകളെ തനിയെ ഫോറത്തിന്റെ ഭാ​ഗമാക്കും. മാത്രമല്ല, ഉപയോക്താക്കൾക്ക് ഒരു നിക്ക് നെയിം ഉപയോ​ഗിച്ച് പോസ്റ്റ് ചെയ്യാനും സാധിക്കും.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home