ad
Deshabhimani

വ്യാജ നിക്ഷേപ ആപ്പുകളെ പേടിക്കണ്ട; വെരിഫൈഡ് ബാഡ്‌ജുമായി ഗൂഗിൾ

google playstore

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Mar 28, 2026, 05:08 PM | 1 min read

മുംബൈ : ഓൺലൈൻ നിക്ഷേപ തട്ടിപ്പുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഉപയോക്താക്കൾക്ക് യഥാർഥ ആപ്പുകൾ തിരിച്ചറിയാനായി പ്ലേ സ്റ്റോറിൽ 'വെരിഫൈഡ്' ബാഡ്‌ജ്‌ അവതരിപ്പിക്കാൻ ​തീരുമാനവുമായി ​ഗൂ​ഗിൾ. ഇന്ത്യയിലെ ഓഹരി വിപണി നിയന്ത്രണ ഏജൻസിയായ സെബിയുമായി സഹകരിച്ചാണ് ഗൂഗിൾ ഈ സുരക്ഷാ സംവിധാനം നടപ്പിലാക്കുന്നത്.


പ്ലേ സ്റ്റോറിൽ ഇൻവെസ്റ്റ്മെന്റ് ആപ്പിന്റെ പേരിന് തൊട്ടടുത്തായോ താഴെയോ ഒരു വെരിഫൈഡ് ലേബലോ അല്ലെങ്കിൽ സെബിയുടെ അം​ഗീകാരം സൂചിപ്പിക്കുന്ന അടയാളമോ ഇനിമുതൽ ഉണ്ടാവും. ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് ​ഗൂ​ഗിൾ പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്.


ഓൺലൈൻ നിക്ഷേപ ആപ്പുകൾക്ക് വെരിഫൈഡ് ലേബൽ വരുന്നതോടെ നിക്ഷേപകർക്ക് ശരിയായ ആപ്പ് കണ്ടെത്താനും തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടാനും സാധിക്കും. സെബിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഇടനിലക്കാർക്കും ബ്രോക്കർമാർക്കും മാത്രമേ ഈ വെരിഫൈഡ് ബാഡ്ജ് ലഭിക്കുകയുള്ളൂ. അം​ഗീകൃത സാമ്പത്തിക സേവന ആപ്പുകൾക്ക് എതിരായി വ്യാജ ആപ്പുകൾ വരുന്നത് തടയാൻ ഈ വെരിഫൈഡ് ബാഡ്ജ് സഹായകരമാകും.


സാമൂഹ്യ മാധ്യമങ്ങൾ വഴി വ്ലോ​ഗർമാർ വരെ അം​ഗീകാരമില്ലാത്ത സാമ്പത്തിക തട്ടിപ്പ് ആപ്പുകൾക്ക് പ്രമോഷൻ നൽകുന്നുണ്ട്. ഇത്തരം തെറ്റായ വാ​ഗ്ദാനങ്ങൾക്ക് തടയിടാനും ഈ നീക്കം ഉപകരിക്കും. ഇത്തരം വ്യാജ സാമ്പത്തിക തട്ടിപ്പ് ആപ്പുകളെ പ്രോത്സാഹിപ്പിക്കുന്ന വ്ലോ​ഗർമാക്കെതിരെ സെബി നിയമനടപടികൾ സ്വീകരിച്ചു വരുന്നുണ്ട്. ഇതിനായി ​ഗൂ​ഗിൾ, മെറ്റാ പ്ലാറ്റ്ഫോമുകളുമായി ചേർന്ന് പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഐടി മന്ത്രാലയവുമായി ചേർന്ന് രജിസ്റ്റർ ചെയ്യാത്ത സ്ഥാപനങ്ങൾ പരസ്യങ്ങൾ നൽകുന്നത് തടയാനും സാമ്പത്തിക തട്ടിപ്പുകൾ നിയന്ത്രിക്കാനും പുതിയ സംവിധാനങ്ങൾ ഒരുക്കാനും സെബി ലക്ഷ്യമിടുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home