Deshabhimani

ജോലി സ്ഥലത്തെ കമ്പ്യൂട്ടറിൽ വാട്സ് ആപ് തുറക്കാറുണ്ടോ? മുന്നറിയിപ്പുമായി സൈബര്‍ ക്രൈം സെന്റര്‍

Multiple WhatsApp Accounts
വെബ് ഡെസ്ക്

Published on Nov 23, 2026, 05:32 PM | 2 min read

ഓഫീസുകളിലും പൊതു കമ്പ്യൂട്ടറുകളിലും വാട്സ് ആപ് ഉപയോഗിക്കുന്നവര്‍ക്ക് കരുതൽ മുന്നറിയിപ്പുമായി ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ (I4C). അക്കൗണ്ടുകള്‍ ലോഗിൻ ചെയ്ത നിലയിൽ ഉപേക്ഷിച്ചാൽ അവ ഹാക് ചെയ്യപ്പെടാം.


ഉപയോഗ ശേഷം ലോഗ് ഔട്ട് ചെയ്യാതെ WhatsApp Web സെഷൻ തുറന്ന നിലയിൽ ഉപേക്ഷിക്കുന്നത് സ്വകാര്യ സന്ദേശങ്ങളും വ്യക്തിഗത വിവരങ്ങളും മറ്റുള്ളവരുടെ കൈകളിലെത്താൻ ഇടയാക്കും. മത്രമല്ല ഇവ ദുരുപയോഗം ചെയ്യപ്പെടാം. സാമ്പത്തിക തട്ടിപ്പുകള്‍ക്കും സൈബര്‍ കുറ്റ കൃത്യങ്ങള്‍ക്കും പ്രയോജനപ്പെടുത്തുകയും ചെയ്യാം.


ബ്രൗസർ ടാബ് അടയ്ക്കുകയോ വിൻഡോ ക്ലോസ് ചെയ്യുകയോ ചെയ്താൽ അക്കൗണ്ട് സുരക്ഷിതമായി ലോഗ് ഔട്ട് ആകുമെന്ന് കരുതരുത്.ബ്രൗസർ അടച്ചാലും ലോഗിൻ ചെയ്ത സെഷൻ സജീവമായി തുടരാൻ സാധ്യതയുണ്ട്. പിന്നീട് അതേ കമ്പ്യൂട്ടർ ഉപയോഗിക്കുന്ന മറ്റൊരാൾക്ക് ഈ സെഷനിലൂടെ വാട്സ്ആപ്പ് അക്കൗണ്ടിലേക്ക് പ്രവേശിക്കാൻ കഴിഞ്ഞേക്കും.


അക്കൗണ്ടിന്റെ നിയന്ത്രണം കൈക്കലാക്കുന്ന സൈബർ കുറ്റവാളികൾ അക്കൗണ്ട് ഉടമയുടെ വ്യക്തിത്വം ദുരുപയോഗം ചെയ്ത് പലവിധ തട്ടിപ്പുകൾക്ക് ശ്രമിക്കാമെന്നാണ് മുന്നറിയിപ്പ്. പരിചയക്കാരോട് അടിയന്തരമായി പണം ആവശ്യപ്പെടുക,വ്യാജ ലിങ്കുകൾ അയച്ച് വ്യക്തിഗത വിവരങ്ങൾ ചോർത്തുക,ഫിഷിങ് സന്ദേശങ്ങൾ പ്രചരിപ്പിക്കുക,സാമ്പത്തിക ഇടപാടുകൾക്കായി മറ്റുള്ളവരെ പ്രേരിപ്പിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് ഇത്തരം അക്കൗണ്ടുകൾ ഉപയോഗിക്കപ്പെടാം.


പ്രത്യേകിച്ച്,വ്യക്തിയുടെ വിശ്വാസ്യതയെ മുതലെടുത്താണ് ഇത്തരം തട്ടിപ്പുകൾ നടത്തുന്നത്.സന്ദേശം അയയ്ക്കുന്നത് പരിചയമുള്ള വ്യക്തിയുടെ യഥാർഥ അക്കൗണ്ടിൽനിന്നാണെന്ന വിശ്വാസം ഇരകളെ കൂടുതൽ അപകടത്തിലാക്കുന്നു.


സൈബർ കഫേകൾ,പൊതുജനങ്ങൾക്കായി സ്ഥാപിച്ചിട്ടുള്ള കിയോസ്കുകൾ,ഹോട്ടലുകളിലെ ബിസിനസ് സെന്ററുകൾ,മറ്റുള്ളവരിൽനിന്ന് കടം വാങ്ങുന്ന കമ്പ്യൂട്ടറുകൾ,വിശ്വാസ്യതയില്ലാത്ത മറ്റ് സംവിധാനങ്ങൾ എന്നിവയിൽWhatsApp Webലോഗിൻ ചെയ്യുന്നത് പരമാവധി ഒഴിവാക്കണം.

ഇത്തരം കമ്പ്യൂട്ടറുകളിൽ സ്വകാര്യ സംഭാഷണങ്ങൾ മാത്രമല്ല,വ്യക്തിയുടെ തൊഴിൽപരവും സാമ്പത്തികവുമായ വിവരങ്ങളും ചോർന്നുപോകാൻ സാധ്യതയുണ്ട് എന്നും മെന്ന്I4Cനിർദേശിച്ചു.


ഇൻകോഗ്നിറ്റോ മോഡ് ഉപയോഗിക്കാം;

പക്ഷേ ലോഗ് ഔട്ട് മറക്കരുത്


ഒഴിവാക്കാനാകാത്ത സാഹചര്യത്തിൽ മറ്റൊരു കമ്പ്യൂട്ടറിൽWhatsApp Webഉപയോഗിക്കേണ്ടിവന്നാൽ ഇൻകോഗ്നിറ്റോ അല്ലെങ്കിൽ പ്രൈവറ്റ് ബ്രൗസിങ് മോഡ് ഉപയോഗിക്കാനാണ് ഏജൻസിയുടെ നിർദേശം.

എന്നാൽ ഇൻകോഗ്നിറ്റോ മോഡ് ഉപയോഗിക്കുന്നതുകൊണ്ടുമാത്രം അക്കൗണ്ട് പൂർണമായും സുരക്ഷിതമാകില്ല.അതിനാൽ ഓരോ ഉപയോഗത്തിനുശേഷവുംWhatsApp Web-ൽനിന്ന് നേരിട്ട് ലോഗ് ഔട്ട് ചെയ്യണം.ബ്രൗസർ ടാബ് അടയ്ക്കുന്നതിനെ ലോഗ് ഔട്ടിന് പകരമായി കാണരുത്.


കമ്പ്യൂട്ടറുകളിൽWhatsApp Webഉപയോഗിക്കുമ്പോൾ സർക്കാർ,സ്ഥാപനങ്ങൾ,ധനകാര്യ മേഖലകൾ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളോ മറ്റ് രഹസ്യസ്വഭാവമുള്ളതും സുപ്രധാനവുമായ വിവരങ്ങളോ കൈമാറുന്നത് പരമാവധി ഒഴിവാക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.


അസാധാരണ പ്രവർത്തനങ്ങൾ ശ്രദ്ധിക്കണം


തങ്ങളുടെ വാട്സ്ആപ്പ് അക്കൗണ്ടിൽനിന്ന് അയച്ചിട്ടില്ലാത്ത സന്ദേശങ്ങൾ പോകുന്നുണ്ടോ,പരിചയക്കാർക്ക് അസാധാരണമായ മറുപടികൾ ലഭിക്കുന്നുണ്ടോ,വിശദീകരിക്കാനാകാത്ത മറ്റ് പ്രവർത്തനങ്ങൾ അക്കൗണ്ടിൽ നടക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ ഉപയോക്താക്കൾ നിരീക്ഷിക്കണം.


ഇത്തരം പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അക്കൗണ്ടിൽ അനധികൃത പ്രവേശനം ഉണ്ടായിട്ടുണ്ടാകാമെന്ന സംശയത്തിൽ ഉടൻ നടപടിയെടുക്കണം.


ഉപകരണങ്ങളും സോഫ്റ്റ്‌വെയറുകളും

അപ്‌ഡേറ്റ് ചെയ്യണം


കമ്പ്യൂട്ടറുകൾ,മൊബൈൽ ഉപകരണങ്ങൾ,ഓപ്പറേറ്റിങ് സിസ്റ്റങ്ങൾ,വെബ് ബ്രൗസറുകൾ,സുരക്ഷാ സോഫ്റ്റ്‌വെയറുകൾ എന്നിവ കൃത്യമായി അപ്‌ഡേറ്റ് ചെയ്യണമെന്നുംI4Cനിർദേശിക്കുന്നു.


വിശ്വാസമില്ലാത്ത ഉറവിടങ്ങളിൽനിന്നുള്ള ഫയലുകൾ ഡൗൺലോഡ് ചെയ്യുന്നതും സംശയകരമായ സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്യുന്നതും ക്രാക്ക് ചെയ്ത സോഫ്റ്റ്‌വെയറുകൾ ഉപയോഗിക്കുന്നതും ഒഴിവാക്കണം.ഇത്തരം ഫയലുകൾ വഴി ഉപകരണങ്ങളിലെ സുരക്ഷാ സംവിധാനങ്ങളെ മറികടന്ന് വിവരങ്ങൾ ചോർത്താനുള്ള ശ്രമങ്ങൾ നടക്കാം.


സുരക്ഷ ഉറപ്പാക്കാൻ 9 നിർദേശങ്ങള്‍


  1. ഓരോ ഉപയോഗത്തിനുശേഷവുംWhatsApp Web-ൽനിന്ന് നേരിട്ട് ലോഗ് ഔട്ട് ചെയ്യുക.

  2. പൊതുകമ്പ്യൂട്ടറുകളിലും സൈബർ കഫേകളിലും വാട്സ്ആപ്പ് ലോഗിൻ ചെയ്യുന്നത് ഒഴിവാക്കുക.

  3. ഓഫീസ് കമ്പ്യൂട്ടറുകൾ മറ്റുള്ളവരുമായി പങ്കുവെക്കുന്നുണ്ടെങ്കിൽ കൂടുതൽ ജാഗ്രത പാലിക്കുക.

  4. മറ്റൊരു കമ്പ്യൂട്ടറിൽ ഉപയോഗിക്കേണ്ടിവന്നാൽ പ്രൈവറ്റ് അല്ലെങ്കിൽ ഇൻകോഗ്നിറ്റോ മോഡ് തിരഞ്ഞെടുക്കുക.

  5. ബ്രൗസർ അടച്ചാൽ മാത്രം ലോഗ് ഔട്ട് ആയെന്ന് കരുതരുത്.

  6. അക്കൗണ്ടിൽനിന്നുള്ള അസാധാരണ സന്ദേശങ്ങളും പ്രവർത്തനങ്ങളും നിരീക്ഷിക്കുക.

  7. സംശയകരമായ ഫയലുകളും ലിങ്കുകളും ഡൗൺലോഡുകളും ഒഴിവാക്കുക.

  8. ഉപകരണങ്ങളും ബ്രൗസറുകളും സുരക്ഷാ സോഫ്റ്റ്‌വെയറുകളും അപ്‌ഡേറ്റ് ചെയ്യുക.

  9. അതീവ രഹസ്യസ്വഭാവമുള്ളതും സാമ്പത്തികവുമായ വിവരങ്ങൾ പൊതുകമ്പ്യൂട്ടറുകളിലെWhatsApp Webവഴി കൈമാറരുത്.

വാട്സ്ആപ്പ് ഉപയോഗിക്കുമ്പോൾ മൊബൈൽ ഫോണിന്റെ സുരക്ഷയ്ക്ക് നൽകുന്ന അതേ പ്രാധാന്യം കമ്പ്യൂട്ടറിലെ വെബ് സെഷനുകൾക്കും നൽകണം.








deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home