കളിക്കളം കായികമേള; എസ് ഒ ദിനു മികച്ച റിപ്പോർട്ടർ

തിരുവനന്തപുരം: പട്ടികവർഗ വികസനവകുപ്പിനുകീഴിലുള്ള മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലെയും ഹോസ്റ്റലുകളിലെയും വിദ്യാർഥികളുടെ കായികമേള ‘കളിക്കളം’ റിപ്പോർട്ടിങ്ങിനുള്ള മാധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച റിപ്പോർട്ടറായി ദേശാഭിമാനി കഴക്കൂട്ടം ലേഖകൻ എസ് ഒ ദിനുവിനെ തെരഞ്ഞെടുത്തു.
10,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരമെന്ന് മന്ത്രി കെ എ തുളസി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ചെമ്പഴന്തി ആനന്ദേശ്വരം ദീപു ഭവനിൽ കെ സുരേന്ദ്രൻ–ആർ ഓമന ദമ്പതികളുടെ മകനാണ്. ഭാര്യ: അമല ആർ ചന്ദ്രൻ, മകൻ: ഹരിനാരായണൻ.
മറ്റ് പുരസ്‌കാരങ്ങൾ– മികച്ച ഫോട്ടോഗ്രാഫർ: എ ജയമോഹൻ (ചന്ദ്രിക), മികച്ച കവറേജിനുള്ള സ്‌പെഷ്യൽ ജൂറി പുരസ്‌കാരം: വീക്ഷണം, പ്രത്യേക പരാമർശം: മാധ്യമം. ദൃശ്യമാധ്യമത്തിലെ മികച്ച റിപ്പോർട്ടർ: അജിൻ അനിയൻ കുഞ്ഞ് (മീഡിയ വൺ), വീഡിയോഗ്രാഫർ: ബിബിൻ ചെങ്കൽ (റിപ്പോർട്ടർ), സപെഷ്യൽ ജൂറി പുരസ്‌കാരം: സാദിഖ് പാറക്കൽ (മീഡിയ വൺ).








0 comments