Deshabhimani

സ്ത്രീധനത്തിന്റെ പേരിൽ വിവാഹത്തിൽ നിന്നും പിന്മാറിയ പൊലീസുകാരന് സസ്പെൻഷൻ

police officer

പ്രതീകാത്മക ചിത്രം, Photo: Getty Images

വെബ് ഡെസ്ക്

Published on Nov 23, 2026, 06:42 PM | 1 min read

ഫരീദാബാദ്: സ്ത്രീധനത്തിന്റെ പേരിൽ വിവാഹത്തിൽ നിന്നും പിന്മാറിയ പൊലീസുകാരനെ സസ്പെൻഡ് ചെയ്തു. ഡൽഹി പൊലീസ് കോൺസ്റ്റബിൾ കുൽദീപിനെതിരെയാണ് നടപടി. ഹരിയാനയിലെ സോനപത്തിൽ നവംബർ 20 നാണ് സംഭവം. ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അച്ചടക്കലംഘനം പരിഗണിച്ചാണ് സസ്‌പെൻഷൻ നടപടി സ്വീകരിച്ചതെന്ന് ഡൽഹി പൊലീസ് പറഞ്ഞു. സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടതായി പൊലീസ് അറിയിച്ചു.


സ്ത്രീധനമായി സ്വർണാഭരണങ്ങളും മറ്റ് സാധനങ്ങളും ആവശ്യപ്പെട്ടതിനു പുറമെ 13 ലക്ഷം രൂപ വില വരുന്ന 'മാരുതി ബ്രെസ്റ്റ'യും ആവശ്യപ്പെട്ടിരുന്നു. ഏകദേശം 9.5 ലക്ഷം രൂപ വിലവരുന്ന 'ഹ്യുണ്ടായ് ഔറ' കാർ സ്ത്രീധനമായി നൽകാമെന്നാണ് വധുവിന്റെ കുടുംബം അറിയിച്ചിരുന്നത്. എന്നാൽ 'മാരുതി ബ്രെസ്റ്റ' തന്നെ വേണമെന്ന ആവശ്യത്തിൽ വരൻ ഉറച്ചു നിന്നു. ഇതോടെ വിവാഹദിനത്തിൽ തന്നെ കുൽദീപ് വിവാഹത്തിൽ നിന്നും പിന്മാറുകയായിരുന്നു.


കുൽദീപിനെ സമാധാനപ്പെടുത്താൻ ശ്രമം നടത്തിയെങ്കിലും ഇയാൾ വധുവിന്റെ കുടുംബത്തെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് വിവരം. ആറുമാസം മുൻപായിരുന്നു ഇവരുടെ വിവാഹനിശ്ചയം നടത്തിയത്. വിവാഹച്ചടങ്ങുകൾക്കായി കല്യാണഹാൾ, ഭക്ഷണം, ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ, ഫർണിച്ചറുകൾ എന്നിവയ്ക്കായി വൻ തുക ചെലവഴിച്ചിട്ടുണ്ടെന്നും ഈ തുക തിരികെ വാങ്ങി നൽകണമെന്നും പെൺകുട്ടിയുടെ പിതാവ് ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home