Deshabhimani

ഡൽഹി സർവകലാശാലയിൽ 
215 അസിസ്റ്റന്റ്

ഡൽഹി സർവകലാശാലയിൽ നോൺ -ടീച്ചിങ് വിഭാഗത്തിന് കീഴിൽ അസിസ്റ്റന്റ് (അഡീഷണൽ പോസ്റ്റ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
വെബ് ഡെസ്ക്

Published on Nov 23, 2026, 07:18 PM | 1 min read

ഡൽഹി സർവകലാശാലയിൽ നോൺ -ടീച്ചിങ് വിഭാഗത്തിന് കീഴിൽ അസിസ്റ്റന്റ് (അഡീഷണൽ പോസ്റ്റ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 215 ഒഴിവാണുള്ളത്. ജനറൽ വിഭാഗത്തിൽ 164, എസ്‌സി– 33, എസ്ടി–18 എന്നിങ്ങനെയാണ് ഒഴിവുകൾ. ഒരു ഒഴിവ് കാഴ്ചപരിമിതരായ ഭിന്നശേഷി വിഭാഗത്തിന്‌ സംവരണം ചെയ്തിട്ടുണ്ട്. ഡൽഹി സർവകലാശാലയുടെ വിവിധ വകുപ്പുകളിലായിരിക്കും നിയമനം. കേരളം ഉൾപ്പെടെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലുമുള്ള യോഗ്യരായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. അംഗീകൃത സർവകലാശാല ബിരുദമാണ് അടിസ്ഥാന യോഗ്യത. ഇതിനൊപ്പം സർവകലാശാലകൾ, കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ അല്ലെങ്കിൽ 200 കോടി രൂപയിൽ കുറയാത്ത വാർഷിക വിറ്റുവരവുള്ള സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയിൽ ജൂനിയർ അസിസ്റ്റന്റ് അല്ലെങ്കിൽ തത്തുല്യ തസ്തികയിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. കൂടാതെ ഇംഗ്ലീഷിൽ മിനിറ്റിൽ 35 വാക്കുകൾ അല്ലെങ്കിൽ ഹിന്ദിയിൽ മിനിറ്റിൽ 30 വാക്കുകൾ ടൈപ്പിങ് വേഗവും കമ്പ്യൂട്ടർ പരിജ്ഞാനവും നിർബന്ധമാണ്. അപേക്ഷകരുടെ ഉയർന്ന പ്രായപരിധി 32. നിയമാനുസൃത ഇളവ് ലഭിക്കും. ഒബ്ജക്ടീവ് മാതൃകയിലുള്ള പ്രിലിമിനറി പരീക്ഷ, വിവരണാത്മക രീതിയിലുള്ള മെയിൻ പരീക്ഷ, സ്കിൽ/ടൈപ്പിങ് ടെസ്റ്റ്, സർട്ടിഫിക്കറ്റ് പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്‌. ജനറൽ വിഭാഗത്തിന് 1000 രൂപയും ഒബിസി (NCL), ഇഡബ്ല്യുഎസ്, വനിതാ ഉദ്യോഗാർഥികൾക്ക് 800 രൂപയും എസ്‌സി, എസ്ടി, ഭിന്നശേഷി വിഭാഗക്കാർക്ക് 600 രൂപയുമാണ് അപേക്ഷാഫീസ്. ഡൽഹി സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റിലെ "Work with DU" എന്ന വിഭാഗത്തിന് കീഴിലുള്ള "Advertisement - Departments" വഴി അപേക്ഷിക്കണം. അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 30.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home