ad
Deshabhimani

മുപ്പത് നില കെട്ടിടത്തിന്റെ ഉയരം, ആര്‍ട്ടിമിസ്-II റോക്കറ്റ് ലോഞ്ച് പാഡിൽ റെഡി

ARTIMIS 2
വെബ് ഡെസ്ക്

Published on Jan 18, 2026, 03:36 PM | 1 min read

വാഷിങ്ടൺ:അഞ്ച് ദശാബ്ദത്തിൽ ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക് പുറപ്പെടുകയാണ്.ആദ്യ ഘട്ടം ചന്ദ്രന് ചുറ്റും പത്ത് ദിവസത്തെ ചുറ്റിക്കറക്കമാണ്. ഇതിനായുള്ള ആര്‍ട്ടിമിസ്-IIദൗത്യത്തിനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലെത്തി. ഫെബ്രുവരിയിൽ വിക്ഷേപണം നടത്താവുന്ന വിധമാണ് നാസയുടെ ക്രമീകരണങ്ങൾ മുന്നേറുന്നത്.


മുപ്പത് നിലകളുടെ ഉയരമുള്ള റോക്കറ്റ് ലോഞ്ച് പാഡിലേക്ക് മാറ്റുന്ന വെല്ലുവിളി വിജയകരമായികഴിഞ്ഞു. സ്‌പേസ് ലോഞ്ച് സിസ്റ്റം(SLS)റോക്കറ്റ് ലോഞ്ച് പാഡ്39B-യിലേക്ക് അതിവിദഗ്ദ്ധമായിഎത്തിച്ചു. റോക്കറ്റ് ആകാശം മുട്ടെ തലയുയര്‍ത്തി നിൽക്കുന്ന ചിത്രം നാസ പുറത്തു വിട്ടു.


ഭീമൻ റോക്കറ്റിന്റെ കൂട്ടിയോജിപ്പിക്കൽ ജോലികൾ പൂ‍ത്തിയാക്കിയ കെട്ടിടത്തിൽനിന്ന് 6.43കിലോമീറ്റർ ദൂരത്തുള്ള ലോഞ്ച് പാഡിലേക്ക് എത്തിച്ചത് ശ്രമകരവും വെല്ലുവിളി നിറഞ്ഞതുമായിരുന്നു. ഒരു അണുവിടയുടെ ചരിവ് പോലും 98മീറ്റർ ഉയരമുള്ള റോക്കറ്റ് ദിശ തെറ്റാൻ ഇടയാക്കും. 95,25,000കിലോഗ്രാം ഭാരമുള്ള വാഹകൻ കൂടിയാണ്. ലോഞ്ച് പാഡ് വരെ പാതി ദിവസം നീണ്ട കഠിന ശ്രമത്തിലൂടെയാണ് സ്ഥലം മാറ്റൽ വിജയകരമായി പൂർത്തിയാക്കിയത്.



ഫെബ്രുവരി 2-ന് നടത്തുന്ന 'വെറ്റ് ഡ്രസ് റിഹേഴ്‌സൽ'ആണ് ഇനി ബാക്കിയുള്ളത്.ഈ ഘട്ടത്തിൽ എല്ലാ സീലുകളും വാൽവുകളും പരിശോധിച്ച് ഉറപ്പാക്കും. പ്രകാശം തോൽക്കുന്ന റോക്കറ്റിന്റെ വേഗതയിൽ ഒരു തരിമ്പും ഉടവുകൾ ഉണ്ടാവരുത്.


ചന്ദ്രനെ ചുറ്റാൻ നാല് പേ‍ര്‍


ആർട്ടിമിസ് ദൗത്യ പരമ്പരയിലെ മനുഷ്യരെ വഹിച്ചുള്ള ആദ്യ വിക്ഷേപണ ഘട്ടമാണിത്. ഒരു വനിത ഉൾപ്പെടെ നാല് യാത്രികരുമായി ഓറിയോൺ പേടകത്തിൽ ചന്ദ്രനെ വലം വെച്ച് മടങ്ങിവരികയാണ് ഈ ഘട്ടത്തിൽ പൂര്‍ത്തിയാക്കുക.


പത്ത് ദിവസത്തെ യാത്രയാണ്.റീഡ് വൈസ്മാൻ,വിക്ടർ ഗ്ലോവർ,ക്രിസ്റ്റീന കോച്ച്,കനേഡിയൻ സ്പേസ് ഏജൻസിയുടെ ജെറെമി ഹാൻസെൻ എന്നിവരാണ് യാത്രികര്‍.


ഓറിയോൺ പേടകത്തിൽ ചന്ദ്രനിൽ ഇറങ്ങനായി മനുഷ്യരെ വഹിച്ചുള്ള യാത്രയുടെ ആദ്യ പരീക്ഷണ ഘട്ടമാണിത്. ഈ ദൗത്യത്തിൽ നിന്നുള്ള പാഠങ്ങൾ അനുസരിച്ചാവും ചന്ദ്രനിൽ മനുഷ്യരെ ഇറക്കുന്നതിനുള്ള അടുത്ത ദൗത്യങ്ങൾ തയ്യാറാക്കുക.


ARTIMIS 2


ഇറക്കം അടുത്ത ഘട്ടം


അപ്പോളോ 17സംഘം ചന്ദ്രോന്റെ ഉപരിതലത്തിൽ കാലുകുത്തി 54വര്‍ഷങ്ങൾക്ക് ശേഷമാണ് ഈ വലംവെക്കൽ പരീക്ഷണം. ആര്‍ട്ടിമിസിന്റെ അടുത്ത ഘട്ടമാവും ചന്ദ്രനിൽ ഇറങ്ങുന്നത്. ഇതോടെ ചന്ദ്രനിൽ മനുഷ്യരുടെ സ്ഥിരം ക്യാമ്പുകളുടെ കാലം തുറക്കുക കൂടിയാവും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home