ad
Deshabhimani

വീണ്ടും എഐ ഹാക്കിങ്, വീഴ്ച വെളിപ്പെടുത്തി ആന്ത്രോപിക്

AI HACKING
വെബ് ഡെസ്ക്

Published on Sep 10, 2026, 01:18 PM | 1 min read

നിര്‍മിത ബുദ്ധി മേഖലയിലെ ആശങ്കകൾ ശരിവെച്ച് കൂടുതൽ ഹാകിങ് സംഭവങ്ങൾ പുറത്തെത്തുന്നു. ടെസ്റ്റിങ് ഘട്ടത്തിൽ തങ്ങളുടെ എഐ മോഡൽ ബാഹ്യ സിസ്റ്റങ്ങളിലേക്ക് കടന്നുകയറി ഹാക്കിങ് നടത്തിയ ഒരു സംഭവം കൂടി കണ്ടെത്തിയതായി ആന്ത്രോപിക് വെളിപ്പെടുത്തി. സ്വയം പ്രവര്‍ത്തിക്കുന്ന എഐ ഏജന്റുകൾ ലോകത്തിന് ഭീഷണിയാവാം എന്ന ആശങ്ക ബലപ്പെടുത്തുന്നതാണ് സംഭവം.


ക്ലോഡ് ഓപ്പസ് 4.6 (Claude Opus 4.6) ന്റെ ആദ്യകാല പതിപ്പാണ് പുതിയ ഹാക്കിങ് സംഭവത്തിലെ വില്ലനായത്. കഴിഞ്ഞ ജനുവരിയിൽ സമാന സംഭവം ഉണ്ടായതോടെ കമ്പനി വലിയ സുരക്ഷാ പരിശോധനകൾ നടത്തുകയും മാനദണ്ഡങ്ങൾ രൂപീകരിക്കയും ചെയ്തിരുന്നു. എന്നാൽ ഇതു തന്നെ ആവര്‍ത്തിച്ചു. ബാധിക്കപ്പെട്ട എല്ലാ കക്ഷികളെയും വിവരമറിയിച്ചിട്ടുണ്ടെന്ന് ആന്ത്രോപിക് വ്യക്തമാക്കി. നിലവിലെ പ്രാഥമിക വിലയിരുത്തൽ അനുസരിച്ച് ഇത് മുൻപത്തെ സംഭവങ്ങളേക്കാൾ കൂടുതൽ ഗുരുതരമല്ലെന്നാണ് നിഗമനം.


Related News

എഐ മോഡലുകൾ സങ്കീര്‍ണമായ ജോലികൾ ചെയ്യുമ്പോൾ സാങ്കേതികമായ വിടവുകൾ സൃഷ്ടിച്ച് ഡവലപ്പര്‍മാര്‍ പ്രതീക്ഷിക്കാത്ത വിധത്തിൽ ബാഹ്യ സിസ്റ്റങ്ങളിലേക്ക് കടന്നു കയറുന്നതാണ് പ്രശ്നം. കഴിഞ്ഞ ആഴ്ച ഓപ്പൺഎഐയുടെ റോജ് (rogue) എഐ ഏജന്റുകൾ ഒരു ജര്‍മൻ വെബ്സൈറ്റും ഇതര സൈറ്റുകളും ഹാക് ചെയ്ത സംഭവം ഉണ്ടായിരുന്നു. ജൂലൈയിൽ ആന്ത്രോപിക് തന്നെ സമാനമായ മൂന്ന് സംഭവങ്ങൾ വെളിപ്പെടുത്തി. ക്ലോഡ് ഓപ്പസ് 4.7, ക്ലോഡ് മിത്തോസ് 5, ഒരു ആന്തരിക ഗവേഷണ മോഡൽ എന്നിവയാണ് ഹാക്കിങ് നടത്തിയത്.


ഓപ്പൺഎഐ മോഡലുകൾ ഉപയോഗപ്പെടുത്തുന്ന എഐ ഏജന്റ് 'ഹഗ്ഗിംഗ് ഫെയ്സ്' (Hugging Face) എന്ന സ്റ്റാർട്ടപ്പിന്റെ സിസ്റ്റം ഹാക്ക് ചെയ്ത സംഭവം ഉണ്ടായിരുന്നു. തുടർന്ന് ആന്ത്രോപിക് 1,41,006 ടെസ്റ്റ് സെഷനുകൾ പരിശോധിച്ചു. അന്നത്തെ പരിശോധനയിൽ വിട്ടുപോയ ചില സെഷനുകൾ കഴിഞ്ഞ മാസം വീണ്ടും പരിശോധിച്ചപ്പോഴാണ് നാലാമത്തെ ഈ സംഭവം പുറത്തുവന്നത്.



Related News



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home