വിനീഷ്യസും ജോവോ പെഡ്രോയും അടങ്ങുന്ന വമ്പൻ ടീം; ബ്രസീലുമായി പന്തുതട്ടാനൊരുങ്ങി ഇന്ത്യ

ബ്രസീലിയ: ഇന്ത്യയിൽ പന്തുതട്ടാനെത്തുന്നത് ബ്രസീലിന്റെ വമ്പൻ ടീം. ഒക്ടോബറിൽ നടക്കുന്ന സൗഹൃദമത്സരത്തിനെത്തുന്നത് ലോകകപ്പിനിറങ്ങിയ വമ്പന്മാരുടെ പട. വിനീഷ്യസ് ജൂനിയർ ആയിരിക്കും ശ്രദ്ധകേന്ദ്രമെങ്കിലും പല മത്സരങ്ങളിലും നിര്ണായകചുവടുകൾ കാഴ്ചവച്ച നിരവധി താരങ്ങളാണ് ടീമിലുള്ളത്.
ജോവോ പെഡ്രോ, മാർക്വിന്യോസ്, ഗബ്രിയേൽ മഗൽഹെയ്സ്, ബ്രൂണോ ഗ്വിമാറസ്, ഡഗ്ലസ് ലൂയിസ്, ഡാനിലോ എന്നിവരടങ്ങുന്ന ടീമിന്റെ പ്രകടനത്തിനായി ഇന്ത്യയിലെ ഫുട്ബാൾ ആരാധകരും കാത്തിരിപ്പിലാണ്. അടുത്ത ലോകകപ്പിനായി ബ്രസീലിനെ നയിക്കുന്ന താരനിരയുടെ ആദ്യ മത്സരങ്ങളിലൊന്ന് ഇന്ത്യയുമായാണെന്നും ശ്രദ്ധേയമാണ്.
ഒക്ടോബർ മൂന്നിന് കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് ഇന്ത്യ-ബ്രസീൽ മത്സരം നടക്കുക. ഇന്ത്യൻ സമയം രാത്രി 7 മണിക്കാണ് കിക്കോഫ് നടക്കുക. ഇന്ത്യയിലേക്ക് വരുന്നതിന് മുമ്പ് സെപ്റ്റംബർ 25-ന് ടൗൺസ്വില്ലെയിലും സെപ്റ്റംബർ 29-ന് ബ്രിസ്‌ബെയ്‌നിലും ബ്രസീൽ ഓസ്ട്രേലിയയുമായി രണ്ട് മത്സരങ്ങൾ കളിക്കുന്നുണ്ട്.










0 comments