തമിഴ്നാട് ഉപതെരഞ്ഞെടുപ്പ്: എഐഎഡിഎംകെ വിട്ടെത്തിയ എംഎൽഎമാർ ഡിഎംകെ സ്ഥാനാർഥികൾ

മരഗതം കുമരവേൽ, പി സത്യഭാമ
ചെന്നൈ: തമിഴ്നാട്ടിലെ മധുരാന്തകം, ധാരാപുരം മണ്ഡലങ്ങളിൽ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുകളിൽ ഡിഎംകെ സ്ഥാനാർഥികളെ പാർടി അധ്യക്ഷനും മുഖ്യമന്ത്രിയുമായ വിജയ് പ്രഖ്യാപിച്ചു. മുൻ എഐഎഡിഎംകെ എംഎൽഎയും ടിവികെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയുമായ കെ മരഗതം കുമരവേൽ മധുരാന്തകം (എസ്‌സി) മണ്ഡലത്തിലും, മുൻ എഐഎഡിഎംകെ എംഎൽഎയും നിലവിൽ ടിവികെയുടെ തിരുപ്പൂർ സൗത്ത്-ഈസ്റ്റ് ജില്ലാ സെക്രട്ടറിയുമായ പി സത്യഭാമ ധാരാപുരം (എസ്‌സി) മണ്ഡലത്തിലും ജനവിധി തേടും.
കെ മരഗതവും പി സത്യഭാമയും 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എഐഎഡിഎംകെ ടിക്കറ്റിലാണ് വിജയിച്ചത്. തുടർന്ന് ഇരുവരും എംഎൽഎ സ്ഥാനം രാജിവെച്ച് ടിവികെയിൽ ചേരുകയായിരുന്നു.
ഒക്ടോബർ ആറിനാണ് തെരഞ്ഞെടുപ്പ്. സെക്കുലർ സോഷ്യൽ ജസ്റ്റിസ് വിക്ടറി അലയൻസ് എന്ന മുന്നണിയുടെ കീഴിലാണ് ടിവികെ മത്സരിക്കുന്നത്.









0 comments