ആപ്പിൾ ഉപയോക്താക്കൾക്ക് ആവേശമായി ഐ ഫോൺ ഡ്യുവോ; അമ്പരിപ്പിക്കുന്ന വിലയും

കാലിഫോര്‍ണിയ : ലോകമെമ്പാടുമുള്ള ആപ്പിൾ ഉപയോക്താക്കൾക്കിടയിൽ നിലവിലെ ചർച്ചാവിഷയം ആപ്പിളിന്റെ ആദ്യ ഫോർഡബിൾ ഫോണായ ഐ ഫോൺ ഡ്യുവോയെക്കുറിച്ചാണ്. കഴിഞ്ഞ ദിവസം നടന്ന സർപ്രൈസ് ആന്റ് ഷൈൻ ഇവന്റിലാണ് ഐഫോൺ ഡ്യുഒ , ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് എന്നിവ ഔദ്യോഗികമായി അവതരിപ്പിച്ചത്.
ഇന്ത്യയിൽ ഇതുവരെ വിപണിയിലെത്തിച്ചതിൽ ഏറ്റവും വിലയുള്ള ഐ ഫോണാണ് ഐ ഫോൺ ഡ്യുവോ. 2,99,900 മുതലാണ് ഡ്യുവോയുടെ വില ആരംഭിക്കുന്നത്. പോക്കറ്റിനുളളിൽ മടക്കി വെക്കാനും അതേസമയം ഐ പാഡിന് സമാനമായ വലിയ സക്രീൻ അനുഭവവും ഡ്യുവോ നൽകുന്നു. ഒക്ടോബർ 23 മുതൽ പുതിയ ഐ ഫോൺ ഡ്യുവോ ഉപയോക്താക്കൾക്കായി വിൽപ്പനയ്ക്കെത്തും.
സവിശേഷതകള്‍
7.6 ഇഞ്ച് വലിപ്പമുള്ള അകത്തെ ഇന്നർ ഡിസ്പ്ലേയും 5.4 ഇഞ്ച് ഔട്ടർ സൂപ്പർ റെറ്റിന എക്സ്ടിആർ സ്ക്രീനും ഇതിലുണ്ട്. കൂടാതെ ഇതില്‍ ആപ്പിള്‍ പെന്‍സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ കരുത്തുറ്റ പ്രോസസര്‍, മെച്ചപ്പെടുത്തിയ ക്യാമറ, മികച്ച ബാറ്ററി പ്രകടനം, പുതിയ എഐ സവിശേഷതകള്‍ എന്നിവയാണ് പുതിയ സീരീസിന്റെ പ്രധാന പ്രത്യേകതകള്‍. റിഫ്‌ലക്ഷന്‍ കുറയ്ക്കാന്‍ പ്രത്യേക നാനോ-ടെക്‌സ്ചര്‍ ഫിനിഷും, കട്ടികൂടിയ പോളിമര്‍ ലെയറും, ഒഎല്‍ഇഡി പാനലിനു മുകളിലും താഴെയുമായി കരുത്തുറ്റ ഗ്ലാസും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കൂടാതെ, സ്‌ക്രീന്‍ സുഗമമായി തുറക്കാനും അടയ്ക്കാനും സഹായിക്കുന്ന വേരിയബിള്‍ ടോര്‍ക്ക് ഹിഞ്ചും, യുഎസ്ബി-സി, ആപ്പിള്‍ പെന്‍സില്‍ പിന്തുണയും ഇതിലുണ്ട്. ക്യാമറ48 മെഗാപിക്‌സല്‍ ഫ്യൂഷന്‍ മെയിന്‍ ക്യാമറയും 48 മെഗാപിക്‌സല്‍ ഫ്യൂഷന്‍ അള്‍ട്രാ-വൈഡ് ക്യാമറയുമാണ് ഇതില്‍ നല്‍കിയിരിക്കുന്നത്. പൂർണമായും ഇ സിം മാത്രമായാണ് ഐ ഫോൺ ഡ്യുവോ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇന്റേണൽ സ്പേസ് പരമാവധി കുറയ്ക്കുന്നതിന് വേണ്ടിയാണിത്.
ആപ്പിളിന്റെ പുതിയ നീക്കങ്ങള്‍ ആഗോള സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ശ്രദ്ധേയമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്നാണ് സാങ്കേതിക വിദഗ്ധരുടെ വിലയിരുത്തല്‍.










0 comments