ഫെയ്‌സ്‌ ബുക്ക്‌ ഇനി ‘മെറ്റ’

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 29, 2021, 10:30 AM | 0 min read


ഓക്‌ലാൻഡ്‌(യുഎസ്‌)>  കമ്പനിയുടെ പേര്‌ മാറ്റി ഫെയ്‌സ്‌ ബുക്ക്‌.  ‘മെറ്റ’ എന്നാണ്‌ പുതിയ പേരെന്ന്‌ കമ്പനി സിഇഒ മാർക്‌ സുക്കർബർഗ്‌ അറിയിച്ചു. എന്നാൽ ആപുകളുടെ പേര്‌ മാറ്റിയിട്ടില്ല. ഫെയ്‌സ്‌ ബുക്ക്‌, ഇൻസ്‌റ്റഗ്രാം, വാട്‌സാപ്‌  എന്നിവ മെറ്റയുടെ കീഴിലായിരിക്കും.

സമൂഹ മാധ്യമ ഭീമന്മാരായ ഫെയ്‌സ്‌ ബുക്ക്‌ പേര്‌ മാറ്റാനൊരുങ്ങുന്നതായി നേരത്തെ മുതൽ റിപ്പോർട്ട്‌ ഉണ്ടായിരുന്നു. എന്നാൽ ആപുകളുടെ പേര്‌ മാറ്റാതെ എല്ലാം ഒരുകമ്പനിക്ക്‌ കീഴിലാക്കുകയാണ്‌ ചെയ്‌തത്‌.

കമ്പനിയുടെ ഡവലപ്പർമാരുടെ വാർഷിക യോഗത്തിലാണ്‌ സുക്കർബർഗ്‌ പേര്‌ മാറ്റം പ്രഖ്യാപിച്ചത്‌. ഫെയ്‌സ്‌ ബുക്ക്‌ തങ്ങളുടെ ഉപഭോക്താക്കളുടെ സ്വകാര്യത കവരുന്നുന്നെന്നും വ്യക്തിഗത വിവരം ദുരുപയോഗം ചെയ്യുന്നുണ്ടെന്നും ആരോപണമുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Home