മൈക്രോസോഫ്‌റ്റും കൂടിച്ചേരാനില്ല

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 13, 2020, 10:46 PM | 0 min read

ടെക് ഭീമനായ മൈക്രോസോഫ്‌റ്റും കോവിഡ്‌–-19 വ്യാപനത്തെത്തുടർന്ന്‌ കോൺഫറൻസ്‌ റദ്ദാക്കി. മൈക്രോസോഫ്‌റ്റ്‌ ബിൽഡ്‌ 2020 മെയ്‌ 19 മുതൽ 21 വരെ നടത്താനിരുന്ന പരിപാടിയാണ്‌ റദ്ദാക്കിയത്‌. ഇതിനുപകരം പരിപാടി ഡിജിറ്റലായി നടത്തും. അയ്യായിരത്തിലധികം ആളുകളാണ്‌ കോൺഫറൻസിൽ പങ്കെടുക്കാനിരുന്നത്‌.

ഇതുകൂടാതെ, മൈക്രോസോഫ്‌റ്റ്‌ തങ്ങളുടെ ആഗോളസമ്മേളനം മാർച്ച്‌ 15 മുതൽ 20വരെ വാഷിങ്‌ടണിലെ ബെല്ലിവ്യൂ, റെഡ്മണ്ട് എന്നീ നഗരങ്ങളിൽ നടത്താൻ പദ്ധതിയിട്ടിരുന്നു. അതും ഡിജിറ്റലായി നടത്താനുള്ള ശ്രമത്തിലാണ്‌ കമ്പനി. കോവിഡ്–-19 കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പല പ്രമുഖ ടെക് കമ്പനികളും സ്ഥാപനങ്ങളും വർഷംതോറും നടത്താറുള്ള പരിപാടികൾ റദ്ദാക്കുകയാണ്.

ഗൂഗിളിന്റെ ഏറ്റവും വലിയ വാർഷികപരിപാടിയായ ഗൂഗിൾ ഐ/ഒ ഡെവലപ്പർ കോൺഫറൻസ്, ഫെയ്‌സ്‌ബുക്കിന്റെ ഈ വർഷത്തെ ഏറ്റവും വലിയ പരിപാടിയായ എഫ്‌ 8 ഡെവലപ്പർ കോൺഫറൻസ് തുടങ്ങിയവയെല്ലാം നിലവിൽ റദ്ദാക്കിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home