വാവേക്ക്‌ ഗൂഗിൾ വേണ്ടെന്ന്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 04, 2020, 11:32 PM | 0 min read

തെരച്ചിൽ കേമനായ ഗൂഗിളിനെ ചൈനീസ്‌ കമ്പനിയായ വാവേയ്‌ കൈയൊഴിയുമെന്ന്‌ സൂചന. സ്വന്തം സ്മാർട്ട്‌ ഫോണുകൾക്കായി സ്വന്തമായി സെർച്ച്‌ എൻജിൻ വാവേയ്‌  നിർമിച്ചെന്നാണ്‌ റിപ്പോർട്ടുകൾ.

യുഎഇയിൽ ‘വാവേയ്‌ സെർച്ച്‌ ആപ്’ അവതരിപ്പിച്ചതായി എക്‌സ്‌ഡാഡ്‌ ഡെവലപ്പേഴ്‌സ്‌ എന്ന കമ്പനി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ആപ്പിന്റെ പരീക്ഷണവും നടന്നെന്നും ഗൂഗിൾ ലെൻസ്‌, ഗൂഗിൾ അസിസ്റ്റന്റ്‌ പോലെയുള്ള ഫീച്ചറുകൾ ഇതിൽ ലഭ്യമാണെന്നുമാണ്‌ വിലയിരുത്തൽ. കാലാവസ്ഥാ, കായികവിവരങ്ങൾ, കാൽക്കുലേറ്റർ തുടങ്ങിയവയ്ക്ക്‌ പ്രത്യേക ഷോർട്ട്‌കട്ടുകളുമുണ്ടാകും. ആപ്പിൽ ഡാർക്ക്‌ മോഡും ഉണ്ടാകുമെന്ന്‌ റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞയാഴ്‌ച ചൈനയിൽ നടന്ന ഡെവലപ്പേഴ്‌സ്‌ സമ്മിറ്റിൽ ഗൂഗിൾ പ്ലേ സ്‌റ്റോറിനു സമാനമായ ആപ് ഗ്യാലറി വികസിപ്പിക്കുമെന്ന്‌ വാവേയ്‌ പറഞ്ഞിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home