വാർത്തകൾ വായിക്കുന്നത്‌ എഫ്‌ബി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 22, 2019, 01:18 AM | 0 min read

വാർത്തകൾക്കായി ഫെയ്‌സ്‌ബുക്കിൽ ഇനി പ്രത്യേക ഇടം. പ്രമുഖ അമേരിക്കൻ വാർത്താമാധ്യമങ്ങളായ വോൾ സ്ട്രീറ്റ്‌ ജേണൽ, ന്യൂയോർക്‌ പോസ്റ്റ്‌, വാഷിങ്‌ടൺ പോസ്റ്റ്‌ തുടങ്ങിയവയുമായി ചേർന്ന്‌ വാർത്തകൾക്കായി  പ്രത്യേക വിഭാഗം അവതരിപ്പിക്കാനൊരുങ്ങുകയാണ്‌ ഫെയ്‌സ്‌ബുക്ക്‌.  ഏകദേശം 22,000 കോടിയാണ്‌ ഫെയ്‌സബുക്ക്‌ ഇതിനായി മുതൽമുടക്കുന്നത്‌. എന്നാൽ, ഉപയോക്താക്കൾക്ക്‌ സേവനം സൗജന്യമായി ആസ്വദിക്കാനാകും.  പ്രധാനപ്പെട്ട പത്ത്‌ വാർത്തകളടങ്ങുന്ന ടോപ്‌ ന്യൂസ്‌ തുടങ്ങിയ സെക്‌ഷനും  ഉണ്ടാകും. 

വിശ്വസനീയമായ വാർത്തകൾ നൽകുന്നതിനും  ലോകമെമ്പാടുമുള്ള മാധ്യമപ്രവർത്തകരെ സഹായിക്കുന്നതിനുമാണ്‌ ഇത്തരമൊരു പ്ലാറ്റ്‌ഫോം അവതരിപ്പിക്കുന്നതെന്ന്‌ ഫെയ്‌‌സ്‌‌ബുക്ക്‌ തലവൻ മാർക്ക്‌ സുക്കർബർഗ്‌ പറഞ്ഞു. ജനാധിപത്യത്തിന്റെ അഞ്ചാം തൂണായി ഫെയ്‌സ്‌ബുക്ക്‌ മാറിയിട്ടുണ്ടെന്നും  ഇതിന്റെ ഭാഗമായാണ്‌ പുതിയ സവിശേഷതയെന്നും  ഉടൻതന്നെ ഇത്‌ ജനങ്ങളിലെത്തിക്കുമെന്നും സുക്കർബർഗ്‌ പറഞ്ഞു. കഴിഞ്ഞ ഏപ്രിലിലാണ്‌ ഇതുസംബന്ധിച്ച ആദ്യ  ഔദ്യോഗിക പ്രഖ്യാപനം ഫെയ്‌സ്‌ബുക്ക്‌ നടത്തിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Home