ഇനി വീഡിയോ കണ്ട്‌ സമയം കളയേണ്ട

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 18, 2019, 11:36 PM | 0 min read

നീണ്ട പ്രഭാഷണം, ഡോക്യുമെന്ററി തുടങ്ങിയവ കാണാൻ ഇനി സമയം കളയേണ്ട. വീഡിയോയിലെ പ്രസക്തഭാഗങ്ങൾ മാത്രം ഗൂഗിൾ കാണിച്ചുതരും. വീഡിയോ സൃഷ്ടാക്കൾ നൽകുന്ന ടൈംസ്റ്റാമ്പുകളെ അടിസ്ഥാനമാക്കി ദൈർഘ്യമേറിയ വീഡിയോകളുടെ ഏറ്റവും പ്രസക്തമായ ഭാഗം ഹൈലൈറ്റ് ചെയ്യുന്നതിന്‌ ‘കീ മൊമന്റ്‌സ്‌ ഫോർ വീഡിയോസ്‌’ എന്ന  ഫീച്ചർ  അവതരിപ്പിക്കുകയാണ്‌ ഗൂഗിൾ. 

ഗൂഗിൾ സെർച്ചിന്റെ പ്രോഡക്ട്‌ മാനേജർ പ്രശാന്ത്‌ ബഹേടിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്‌. ഒരു വീഡിയോയിൽ നിങ്ങൾ തെരയുന്നത് ഉണ്ടോയെന്ന് എളുപ്പത്തിൽ സ്കാൻ ചെയ്യാനും ഉള്ളടക്കത്തിന്റെ പ്രസക്തമായ വിഭാഗം കണ്ടെത്താനും ഇതിലൂടെ കഴിയും. സ്‌ക്രീൻ റീഡറുകൾ ഉപയോഗിക്കുന്ന ആളുകൾക്ക്, ഇതിലൂടെ വീഡിയോയുടെ ഉള്ളടക്കം  കൃത്യമായി മനസ്സിലാക്കാനാകും. 

സിബിഎസ് സ്പോർട്സ്, എൻ‌ഡി‌ടി‌വി തുടങ്ങിയവയിൽ നിന്ന്‌  ഈ സൗകര്യം ഉടൻ ലഭിക്കും. മറ്റുള്ളവരും പുതിയ സവിശേഷത അധികം വൈകാതെ  സ്വീകരിക്കുമെന്നാണ്‌ ഗൂഗിൾ പ്രതീക്ഷിക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Home