ഡൂഡിൽ തയ്യാറാക്കൂ; അഞ്ചുലക്ഷം നേടാം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 02, 2019, 05:11 PM | 0 min read

 

ഒന്നുമുതൽ 10 വരെയുള്ള ക്ലാസിൽ പഠിക്കുന്നവരാണോ നിങ്ങൾ. വളരുമ്പോൾ ആരാകണമെന്ന്‌ വരച്ചുകാണിക്കാൻ നിങ്ങൾക്ക്‌ പറ്റുമോ? ഗൂഗിൾ തരുന്ന അഞ്ച്‌ ലക്ഷത്തിന്റെ സ്‌കോളർഷിപ്‌ നിങ്ങൾക്കും നേടാം. ശിശുദിനത്തോടനുബന്ധിച്ച്‌  ഇന്ത്യൻ വിദ്യാർഥികൾക്കായി ഗൂഗിൾ സംഘടിപ്പിക്കുന്ന ഡൂഡിൽ മത്സരത്തിലാണ്‌ ഈ സുവർണാവസരം. 1–-2, 3–-4, 5–-6, 7–-8, 9–-10 ക്ലാസുകളിലായി അഞ്ചു വിഭാഗങ്ങളായി തിരിച്ചാണ്‌ മത്സരം. ദേശീയതലത്തിൽ വിജയിക്കുന്ന ഒരാൾക്ക്‌ അഞ്ചു ലക്ഷത്തിന്റെ സ്‌കോളർഷിപ്പും സ്‌കൂളിന്‌ രണ്ട്‌ ലക്ഷത്തിന്റെ ടെക്‌നോളജി പാക്കേജും ലഭിക്കും.

വിധികർത്താക്കളുടെ തീരുമാനത്തിനു പുറമെ പൊതുവോട്ടിങ്ങിന്റെകൂടി അടിസ്ഥാനത്തിലായിരിക്കും വിജയിയെ തീരുമാനിക്കുക. Google.com വെബ്‌സൈറ്റിൽ ലഭിക്കുന്ന പ്രവേശന ഫോം ഡൗൺലോഡ്‌ ചെയ്ത്‌ കൊറിയറായും ഓൺലൈനായും ഡൂഡിൽ സമർപ്പിക്കാം. ഒരാൾക്ക്‌ ഒരുതവണമാത്രമാണ്‌ അപേക്ഷിക്കാനാകുക. തെരഞ്ഞെടുക്കപ്പെടുന്ന 20 ഡൂഡിൽ ശിശുദിനമായ നവംബർ 14ന്‌ ഗൂഗിൾ ഇന്ത്യയുടെ ഹോം പേജിൽ പ്രദർശിപ്പിക്കും.



deshabhimani section

Related News

View More
0 comments
Sort by

Home