തിന്നാനും ആമസോൺ തരും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 30, 2019, 05:51 PM | 0 min read

യൂബർ ഈറ്റ്‌സ്, സ്വിഗി, സൊമാറ്റോ തുടങ്ങിയ ഓൺലൈൻ ഭക്ഷണവിതരണ കമ്പനികൾക്ക്‌ എതിരാളിയാകാൻ ആമസോൺ ഇന്ത്യയിൽ എത്തുന്നു. ഇതിനായി ഇൻഫോസിസ്‌ സ്ഥാപകൻ നാരായണ മൂർത്തിയുടെ കറ്റാമരനുമായി ചേർന്ന്‌ പ്രവർത്തിക്കുകയാണ്‌ ആമസോൺ. കടുത്ത മത്സരം നിലനിൽക്കുന്ന ഓൺലൈൻ ഭക്ഷണവിതരണമേഖലയിൽ ആമസോൺകൂടി വരുന്നതോടെ മത്സരം കനക്കും. തങ്ങളുടെ പുതിയ സംരംഭത്തിലേക്ക്‌ ജീവനക്കാരെ നിയമിക്കുകയാണ് ഇപ്പോൾ ആമസോൺ. സെപ്തംബറോടെ പുതിയ സേവനം ആരംഭിക്കുമെന്നാണ്‌ വിവരം.

ഇന്ത്യയിൽ മധ്യവർഗ വിഭാഗക്കാർ കൂടിവന്നതോടെ ഓൺലൈൻവഴി ഭക്ഷണം വാങ്ങുന്നത്‌ 176 ശതമാനമായി കൂടിയെന്നാണ്‌ കണക്ക്‌. ആമസോൺ, യൂബർ ഈറ്റ്‌സ്‌ വാങ്ങുന്നുവെന്ന്‌ വാർത്തകൾ പ്രചരിച്ചിരുന്നു. 2016 ൽ ആരംഭിച്ച പ്രൈം സർവീസിലൂടെയാണ്‌ ഇന്ത്യയിൽ ആമസോൺ തങ്ങളുടെ ശക്തി കൂടുതൽ ദൃഢമാക്കിയത്‌. കടുത്ത മത്സരത്തിനിടെ അമേരിക്കയിലെ തങ്ങളുടെ ഭക്ഷണവിതരണ സേവനം കഴിഞ്ഞ മാസം ആമസോൺ അവസാനിപ്പിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home