ലോകത്തിന്റെ പകുതിയും ഇന്റർനെറ്റിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 12, 2019, 04:49 PM | 0 min read

ഭൂഗോളത്തിന്റെ സ‌്പന്ദനം ഇപ്പോൾ ഇന്റർനെറ്റിലാണ‌്. ലോകജനസംഖ്യയുടെ പകുതിയിലധികവും ഇന്റർനെറ്റിന്റെ ഭാഗമായി കഴിഞ്ഞു. 21 ശതമാനം ഉപയോക്താക്കളുമായി ചൈനയാണ‌് മുന്നിൽ. 12 ശതമാനവുമായി ഇന്ത്യ രണ്ടാമതും അമേരിക്ക മൂന്നാമതുമാണ‌്.  സിലിക്കൺ വാലിയിലെ ടെക‌് വിദഗ‌്ധ മേരി മീക്കറുടെതാണ‌് പഠനം.  ഇന്റർനെറ്റ‌് വളരുന്നതിനോടൊപ്പം മനുഷ്യരുടെ സമയത്തിന്റെയും പണത്തിന്റെയും സിംഹഭാഗം സാങ്കേതികവിദ്യ അപഹരിക്കുന്നതായും പഠനം പറയുന്നു.

1995 മുതലിങ്ങോട്ട‌് ഇന്റർനെറ്റിന്റെ വളർച്ചയെപ്പറ്റി വർഷാവർഷം മീക്കർ തയ്യാറാക്കുന്ന പഠനത്തിനായി ടെക‌് ലോകം ആകാംക്ഷയോടെയാണ‌് കാത്തിരിക്കുന്നത‌്. 2017ൽ ലോകജനസംഖ്യയുടെ 49 ശതമാനമാണ‌് ഇന്റർനെറ്റ‌് ഉപയോക്താക്കളെങ്കിൽ 2018ൽ ഇത‌് 50 ശതമാനം കടന്നു. എന്നാൽ, വളർച്ചനിരക്ക‌് മുൻവർഷത്തേക്കാൾ കുറവാണ‌്. ഗെയിമിങ്ങിനും നവമാധ്യമത്തിനുമായാണ‌് കൂടുതൽ പേർ ഇന്റർനെറ്റ‌് ഉപയോഗിക്കുന്നത‌്. ആമസോൺ ഇക്കോ സ‌്മാർട്ട‌് സ‌്പീക്കർപോലുള്ള ഉപകരണങ്ങൾ ഉപയോഗിച്ച‌് പ്രക്ഷേപണങ്ങൾ (പോഡ‌്കാസ്റ്റ‌്) കേൾക്കുന്നവരും ഇതിനുപിന്നാലെയുണ്ട‌്. വാക്കുകളേക്കാൾ കൂടുതൽ ചിത്രങ്ങളും ദൃശ്യങ്ങളുമുപയോഗിച്ച‌ാണ‌് ആളുകൾ ആശയവിനിമയം നടത്തുന്നതെന്നാണ‌് മറ്റൊരു കണ്ടെത്തൽ.



deshabhimani section

Related News

View More
0 comments
Sort by

Home