കഞ്ചാവ‌് വിൽപ്പനയോ ഗൂഗിൾ വിലങ്ങിടും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 31, 2019, 04:12 PM | 0 min read

കഞ്ചാവ‌് വിൽപ്പന നടത്തുന്ന ആപ്പുകൾക്ക‌് വിലങ്ങുമായി ഗൂഗിൾ. ഗൂഗിളിന്റെ മുഖച്ഛായ മാറ്റിയെടുക്കുന്നതിന്റെ ഭാഗമായാണ‌് ലഹരി വിൽപ്പന പ്രോത്സാഹിപ്പിക്കുന്നതും വിൽക്കു­­­­­­ന്നതുമായ ആപ്പുകൾക്ക‌് പ്ലേസ‌്റ്റോറിൽ നിയന്ത്രണം ഏർപ്പെടുത്തിയത‌്.

ഈ ആപ്പുകളുടെ ഓപ‌്ഷനിൽനിന്ന‌് ഷോപ്പിങ് ഐക്കൺ മാറ്റാനാണ‌് ഗൂഗിൾ നിർദേശം നൽകിയത‌്. ഇതിലൂടെ വിപണന സാധ്യത പൂർണമായും ഒഴിവാക്കാനാണ‌് ഗൂഗിളിന്റെ ശ്രമം. 

പുതിയ നിർദേശങ്ങൾ നടപ്പിലാക്കാൻ 30 ദിവസത്തെ  സമയപരിധി അനുവദിച്ചിട്ടുണ്ട‌്. ഇതിനകം വേണ്ട ഭേദപ്പെടുത്തൽ നടത്തണമെന്നാണ‌് നിർദേശം. എന്നാൽ, കുഞ്ഞൻ ആപ്പുകളെ വിലക്കിയതു കൊണ്ട‌് മാത്രം ഓണ്‍ലൈന്‍ ലഹരി വിൽപ്പനയ്ക്ക‌് അറുതി വരുത്താൻ കഴിയില്ലെന്നും നവമാധ്യമ ഭീമൻമാരായ ഫെയ‌്സ‌്ബുക്ക‌്, ഇൻസ്റ്റഗ്രാം എന്നിവയിലൂടെയും സമാനമായ കച്ചവടം നടക്കുന്നുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home