ആപ്പിനെ സൂക്ഷിച്ചോ; ആപ്പിലാകും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Apr 29, 2019, 05:33 PM | 0 min read

സാമൂഹ്യമാധ്യമങ്ങളിൽ വരുന്നതെന്തും വിശ്വസിക്കുംമുമ്പ‌് അൽപ്പമൊന്ന‌് ചിന്തിക്കേണ്ടിവരും. പുതുതലമുറ മാധ്യമങ്ങൾ ഉപയോഗിച്ച‌ുള്ള തട്ടിപ്പുകൾ ലോകത്താകെ 43 ശതമാനം ഉയർന്നുവെന്ന‌് പഠനം. അമേരിക്കയിലെ ആർഎസ്‍എ സെക്യൂരിറ്റി പുറത്തിറക്കിയ  കറന്റ‌് സ്റ്റേറ്റ് ഓഫ് സൈബർ ക്രൈം - 2019 റിപ്പോർട്ടിലാണ്‌ ഈ വിവരമുള്ളത്‌.  ഫെയ‌്സ‌്ബുക്ക്, ഇൻസ്റ്റഗ്രാം, വാട‌്സാപ‌് തുടങ്ങിയ ആപ്ലിക്കേഷനുകളാണ് സൈബർ ക്രിമിനലുകൾക്ക് പ്രിയം.

ക്രെഡിറ്റ് കാർഡ് മോഷണം മുതൽ മുകളിലേക്കുള്ള കുറ്റങ്ങൾ ഇതിന്റെ പരിധിയിൽ വരും. സാമൂഹ്യമാധ്യമങ്ങളിലെ സേവനങ്ങൾ സൗജന്യമായതിനാലാണ‌് തട്ടിപ്പുകൾ ഏറുന്നത‌്. ഏറ്റവുമധികം സൈബർതട്ടിപ്പുകൾ നടക്കുന്ന മാധ്യമം മൊബൈൽഫോൺ ആണ്. ഏതാണ്ട് 70 ശതമാനം അധിക വളർച്ചയാണ് ഈ രംഗത്തെ തട്ടിപ്പുകളിൽ ഒറ്റവർഷം കൊണ്ടുണ്ടായത്. മൊബൈൽ ആപ്പുകളിലൂടെയുള്ള തട്ടിപ്പ്‌ ആറിരട്ടിയോളവും പെരുകി. വിശ്വസനീയമായ മറ്റ് വെബ്സൈറ്റുകളുടെ ലോഗോയും ട്രേഡ്മാർക്കുകളുമൊക്കെ ഉപയോഗിച്ചുള്ള തട്ടിപ്പുകളും കൂടി. ചിലർ  വാട‌്സാപ‌് ഉപയോഗിക്കാത്തവരുടെ ഫോൺ നമ്പർ  ഉപയോഗിച്ച് മറ്റുള്ളവർക്ക് വ്യാജസന്ദേശങ്ങൾ അയച്ചും പലരെയും കുടുക്കും. സിം ഇടാതെതന്നെ പ്രത്യേക ആക്ടിവേഷൻ കോഡ് ഉപയോഗിച്ച് വാട‌്സാപ് ഇൻസ്റ്റാൾ ചെയ്യാൻ കഴിയുന്ന സൗകര്യമാണ് ഇതിനായി ഉപയോഗിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Home