രണ്ടരലക്ഷം ഡോളറിന് വിവരങ്ങള്‍ വില്‍ക്കാന്‍ ഫേസ്‌ബുക്ക് തീരുമാനിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 13, 2019, 06:20 AM | 0 min read

ഫേസ്‌‌‌‌ബുക്കിലെ വ്യക്തിപരമായ വിവരങ്ങൾ സുരക്ഷിതമല്ലെന്ന് ഈയിടയ‌്‌ക്കല്ലേ നാട്ടുകാര്‍ക്കൊക്കെ ബോധ്യം വന്നത്. പക്ഷേ, കാര്യങ്ങൾ അതിനുമുന്നേ കൈവിട്ടുപോയേനെ. 2012ൽ തന്നെ വിവരങ്ങൾ വില്‍ക്കാന്‍ ഫേസ്‌‌‌ബുക്ക് പദ്ധതിയുണ്ടായിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. രണ്ടരലക്ഷം ഡോളർ നല്‍കിയാല്‍ ഏത‌് ഐടി​ഗവേഷക കമ്പനിക്കും ഫേസ്‌‌‌‌ബുക്ക് ഉപയോക്താക്കളുടെ പ്രാഥമിക വിവരങ്ങള്‍ ശേഖരിക്കാന്‍ 2012ല്‍ കമ്പനി നീക്കം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, പിന്നീട് ഈ തീരുമാനത്തിൽനിന്ന് പിന്മാറുകയായിരുന്നു.

മറ്റ് ആപ്ലിക്കേഷനുകൾക്ക് ഫേസ്‌‌‌‌‌ബുക്കിലെ വിവരങ്ങൾ ലഭ്യമാക്കുന്ന മാനദണ്ഡങ്ങൾക്ക് 2014ൽ മാറ്റം വരുത്തി. ‌20-15 ജൂണോടെ എല്ലാത്തരത്തിലും മറ്റ് ആപ്ലിക്കേഷനുകൾക്കും വിവരങ്ങൾ എടുക്കുന്നതിന് പരിപൂർണ നിയന്ത്രണമേർപ്പെടത്തി. കൂടുതൽ പരസ്യദാതാക്കളെ  ലക്ഷ്യമിട്ടും വിവരങ്ങള്‍ കൈമാറിയിരുന്നു. പരസ്യക്കാര്‍ക്ക് ഉൽപ്പന്നം വാങ്ങാന്‍ സാധ്യതയുള്ളവരുടെ വിവരങ്ങള്‍ കൈമാറിയിരുന്നു. നിസാൻ, നെറ്റ്ഫ്ലിക്‌സ് തുടങ്ങി നിരവധി കമ്പനികൾക്ക് ഉപയോക്താക്കളുടെ ശീലവും ക്രയശേഷിയും വ്യക്തമാക്കുന്ന വിവരങ്ങള്‍ കൈമാറിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home