ad
Deshabhimani

എഐ തീര്‍ന്നു, ഇനി എജിഐ യുഗമെന്ന് എൻവിഡിയ സിഇഒ; നിരീക്ഷണം ഒപ്പൺ എഐ ആസ്ട്രയ്ക്ക് പിന്നാലെ

agi
വെബ് ഡെസ്ക്

Published on Sep 07, 2026, 12:30 PM | 2 min read

ഐ രംഗത്തെ കുതിപ്പുകൾ ലോകത്തിന് ഉപകാരമാണോ അതോ മാനവരാശിയുടെ തന്നെ നേര്‍ക്കുള്ള വെല്ലുവിളിയാണോ എന്ന തരത്തിലുള്ള ആഗോള സംവാദങ്ങൾ മുറുകുന്നതിനിടെ സാങ്കേതിക വിദ്യാ രംഗത്ത് ഞെട്ടലായി പുതിയ പ്രഖ്യാപനം. എഐ തന്നെയും പഴയതായി എന്നും ഇപ്പോൾ എജിഐ എത്തിയിരിക്കുന്നു എന്നുമാണിത്. ഒപ്പൺ എഐ തങ്ങളുടെ ഏറ്റവും പുതിയ മോഡലായ ജിപിടി-6 ആസ്ട്ര അവതരിപ്പിച്ചതിന് പിന്നാലെ എൻവിഡിയ സിഇഒ ജെൻസൻ ഹ്വാങ് ആണ് പ്രഖ്യാപനം നടത്തിയത്.


എഐ എന്ന ചുരുക്കപ്പേരിൽ വിളിക്കപ്പെട്ട നിര്‍മിതബുദ്ധി കാലവും പിന്നിട്ട് ലോകം എജിഐ എന്ന ആര്‍ടിഫിഷ്യൽ ജനറൽ ഇന്റലിജൻസ് (Artificial General Intelligence-AGI) ലോകത്തേക്ക് പ്രവേശിച്ചിരിക്കുന്നു. OpenAI പുറത്തിറക്കിയ ഏറ്റവും പുതിയ എഐ മോഡലായ GPT-6 Astra ഈ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്കാണ് വഴിതുറന്നിരിക്കുന്നു എന്നാണ് പ്രഖ്യാപനം.

nvidia ceo

ഓപ്പൺ എഐയെ ജെൻസൻ ഹ്വാങ് എക്സിലൂടെ അഭിനന്ദിക്കയും ചെയ്തു. ചിപ് നിര്‍മ്മാതാക്കളായ എൻവിഡിയയുടെ Grace Blackwell NVLink72 സങ്കേതം ഉപയോഗിച്ചുള്ള 1,00,000-ത്തിലധികം ജിപിയുകൾ ഉപയോഗിച്ചാണ് ഈ മോഡലിനെ പരിശീലിപ്പിച്ചിരിക്കുന്നത് എന്നും വ്യക്തമാക്കി.


എന്താണ് ഇതിലിത്ര കാര്യം


സാധാരണ എഐ മോഡലുകൾ ഒരു പ്രത്യേക ജോലി ചെയ്യാൻ മാത്രം ശേഷിയുള്ളവയാണ്. എന്നാൽ മനുഷ്യന്റെ അതേ കഴിവോടെ വൈവിധ്യ പൂര്‍ണമായി ചിന്തിക്കാനും തീരുമാനങ്ങൾ എടുക്കാനും എല്ലാതരം ജോലികളും സ്വയം പഠിച്ച് ചെയ്യാനും ശേഷിയുള്ളതാണ് എജിഐ എന്നാണ് വിശദീകരിക്കപ്പെടുന്നത്. ഓപ്പൺ എഐ തന്നെ ഇതിനെ നിര്‍വ്വചിച്ചിരിക്കുന്നത് വലിയ ആശങ്ക ഉയര്‍ത്തുന്ന അതിശയോക്തി തോന്നാവുന്ന വാക്കുകളിലാണ്. "സാമ്പത്തികമായി മൂല്യമുള്ള ഭൂരിഭാഗം ജോലികളിലും മനുഷ്യനേക്കാൾ മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയുന്ന സാങ്കേതികവിദ്യ." എന്നാണ് അവര്‍ അവകാശപ്പെടുന്നത്.


ലോകത്ത് ആര്‍ടിഫിഷ്യൽ ജനറൽ ഇന്റലിജൻസ് എപ്പോൾ സാധ്യമാവും. ഇതു തന്നെ പ്രായോഗികമാണോ. മനുഷ്യരെയും ഭൂമിയിലെ ജീവിവര്‍ഗങ്ങളെ തന്നെയും എങ്ങിനെയാവും ബാധിക്കാനും മാറ്റി തീര്‍ക്കാനും പോകുന്നത് എന്നിവയെല്ലാം വലിയ ചര്‍ച്ചയാണ്. ഇതിനിടയിലാണ് എൻവിഡിയ തലവന്റെ പ്രഖ്യാപനം.


"നമ്മൾ ഇപ്പോൾ എജിഐ യുഗത്തിലേക്ക് കടന്നിരിക്കുന്നു" എന്നാണ് ഇതിനിടെ ഒപ്പൺ എഐ പ്രസിഡന്റ് ഗ്രെഗ് ബ്രോക്മാനും പ്രതികരിച്ചത്. ഭാവി കാലത്തിൽ നിന്ന് തിരിഞ്ഞ് നോക്കുമ്പോൾ ചരിത്രം മാറിയത് ഈ ഘട്ടത്തിലാണെന്ന് തിരിച്ചറിയും എന്നും കൂട്ടിച്ചേര്‍ത്തു.





വെറും പ്രഖ്യാപനമെന്ന്

വിമര്‍ശകര്‍


എന്നാൽ എജിഐ ഇനിയും വരാനിരിക്കുന്നതേയുള്ളൂ എന്നും ഇതിലും മാരകമായ ശേഷികൾ ഉൾക്കൊള്ളുന്നതാവും എന്നും വാദിക്കുന്നവരുണ്ട്. എഐ വിമര്‍ശകനായ ഗാരി മാര്‍ക്കസ് ജെൻസൻ ഹ്വാങിന്റെ പ്രസ്താവനയെ തള്ളിക്കളയുന്നു. വ്യക്തമായ നിര്‍വചനമോ തെളിവുകളോ ഇല്ലാതെയാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. പരമ്പരാഗത നിര്‍വ്വചനങ്ങൾ അനുസരിച്ച് ആസ്ട്ര ഇപ്പോഴും ഒരു സമ്പൂര്‍ണ എജിഐ അല്ല എന്നുമാണ് വിമര്‍ശനം.


എജിഐ എന്നത് പ്രസക്തിയില്ലാത്ത ഒരു മാര്‍ക്കറ്റിങ് പദമാണ് എന്നാണ് സാം ആൾട് മാൻ പ്രതികരിച്ചത്. ആസ്ട്ര മനുഷ്യന്റെ എല്ലാം കോഗ്നിറ്റീവ് ശേഷികൾക്കും ഒപ്പമെത്തി എന്ന വാദത്തെ ന്യൂ സൗത്ത് വെയിൽസ് സര്‍വകലാശാല പ്രൊഫസര്‍ ടോബി വാഷും തള്ളി. ഒരു എട്ടു വയസുകാരന്റെ ബുദ്ധി എന്നാണ് വിശേഷിപ്പിച്ചത്.


ഓപ്പൺ എഐ പൊതു ഓഹരി വിപണിയിലേക്ക് കടക്കാനിരിക്കയാണ്. ഇതിന്റെ ഭാഗമായുള്ള ഉണ്ടയില്ലാ വെടി എന്നും മീമുകൾ ഉണ്ടായി. എൻവിഡിയ സിഇഒ രംഗത്ത് എത്തിയതാണ് ഓപ്പൺ എഐക്ക് കൂടുതൽ കരുത്തായത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home